കൃഷ്ണപ്രഭ ഇനി റാങ്ക് കാരി: എന്തിനാണ് എന്നല്ലേ

നടിയും നര്‍ത്തകിയുമായ കൃഷ്ണ പ്രഭയ്ക്ക് ഒന്നാം റാങ്ക്. ഭരതനാട്യം കോഴ്‌സിലാണു കൃഷ്ണപ്രിഭയ്ക്ക് ഒന്നാം റാങ്കു ലഭിച്ചത്. ബംഗളൂരു അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണു കൃഷ്ണപ്രഭ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തന്റെ ആരാധകര്‍ക്കായി താരം ഈ വിവരം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിടുകയായിരുന്നു. സിനിമയില്‍ നിന്നും മറ്റു പരിപാടികളില്‍ നിന്നും തല്‍ക്കാലത്തെയ്ക്കു പിന്‍വാങ്ങി ഒരു വര്‍ഷം ബംഗളൂരുവില്‍ താമസിച്ചു താരം നൃത്തം അഭ്യസിക്കുകയായിരുന്നു.
നൃത്തം കഴിഞ്ഞിട്ടെ മറ്റെന്തുമുള്ളു എന്നു കൃഷ്ണപ്രഭ പറയുന്നു. അഭിനയവും നൃത്തവും മാത്രമല്ല സംഗീതവും കൃഷ്ണ പ്രഭയ്ക്കു വഴങ്ങും. തീരം എന്ന ചിത്രത്തില്‍ ശ്രേയഘോഷല്‍ പാടീയ ഗാനത്തിന് കൃഷ്ണപ്രഭ തയാറാക്കിയ കവര്‍ വേര്‍ഷനു യൂട്യൂബില്‍ ലഭിച്ചതു മികച്ച പ്രതികരണമാണു ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















