സലിം കുമാറിന്റെ "കറുത്ത ജൂതൻ" ആഗസ്റ്റ് 18-ന് തീയറ്ററുകളിൽ എത്തും
നടൻ സലിം കുമാർ ആദ്യമായി സംവിധാനം ചെയ്ത കറുത്ത ജൂതൻ ആഗസ്റ്റ് 18ന് റിലീസ് ചെയ്യും. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സലിം കുമാർ തന്നെയാണ്. ലാൽജോസിന്റെ എൽ.ജെ ഫിലിംസാണ് കറുത്തജൂതൻ വിതരണം ചെയ്യുന്നത്. സലിം കുമാറിന് കഴിഞ്ഞ വർഷം മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണിത്. സലിം കുമാറും മാധവൻ ചെട്ടിക്കലും ചേർന്നാണ് കറുത്ത ജൂതൻ നിർമ്മിച്ചിരിക്കുന്നത്.
കൊളോണിയൽ കാലഘട്ടത്തിൽ നമ്മളെക്കൊണ്ട് വേല ചെയ്യിക്കാൻ വെള്ളക്കാരന്റെ ആജ്ഞ ഞാനുവർത്തികളായി മട്ടാഞ്ചേരിയിലെത്തിയ പരദേശി ജൂതർ അഥവാ വെളുത്ത ജൂതരെ നാം ആഘോഷിക്കുമ്പോൾ ബാബിലോണിയ, അസീറിയ തുടങ്ങിയ രാജ്യങ്ങളിലെ ചക്രവർത്തിമാരുടെ നിരന്തര ആക്രമണം ഭയന്ന് പ്രാണരക്ഷാർത്ഥം നമ്മുടെ മണ്ണിൽ അഭയംതേടി , പച്ച മലയാളികളായി ഇവിടെ ജീവിച്ച കറുത്ത ജൂതരുടെ ജീവിതം രേഖപ്പെടുത്താൻ അവർ നമുക്ക് തന്ന സംസ്കാരങ്ങൾ അടയാളപ്പെടുത്താൻ ചരിത്രകാരന്മാർ എന്തിനാണ് മടിച്ചത്. ഇതിനോടുള്ള എന്റെ വിയോജനകുറിപ്പാണ് കറുത്ത ജൂതൻഎന്ന ഈ സിനിമ. ചിത്രത്തെക്കുറിച്ച് സലിം കുമാർ പറയുന്നു.
https://www.facebook.com/Malayalivartha