കജോൾ മലയാളത്തിലേയ്ക്ക്

അമിതാഭ് ബച്ചനും ഐശ്വര്യ റായിയ്ക്കും ഹൃതിക്കിനും പുറകെ കജോളും മലയാളത്തിലേയ്ക്ക്. ധനുഷ് നായകനായ വിഐപി ടു വിലൂടെ തമിഴകത്ത് തിരിച്ചുവരവെത്തിയ താരം മലയാളത്തിലെത്തുന്നത് സിനിമയ്ക്ക് വേണ്ടിയല്ല. ജോയ് ആലുക്കാസ് ഗ്രൂപ്പിന് വേണ്ടിയാണ് മലയാളത്തിലേക്കുള്ള താരസുന്ദരിയുടെ വരവ്. ആഗോള റീട്ടെയിൽ ജ്വല്ലറി ശ്യംഖലയായ ജോയ് ആലുക്കാസിന്റെ ബ്രാൻഡ് അംബാസഡറായി കജോൾ ദേവഗണിനെ തിരഞ്ഞെടുത്തു.
ഇന്ത്യൻ സിനിമയിലെ താരറാണിയും ആരാധകരുടെ പ്രിയതാരവുമായ കാജോൾ ദേവഗൺ ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറാകും. ‘ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറാകാൻ ഏറ്റവും അനുയോജ്യമായ താരമാണ് കജോൾ ദേവഗൺ’. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഏറ്റവും അധികം തവണ മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയിട്ടുള്ള കജോൾ ദേവഗണിന് മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന വേഷങ്ങളും വേറിട്ട അഭിനയശൈലിയും മറ്റു നായികമാരിൽ നിന്നും അവരെ വ്യത്യസ്തയാക്കുന്നു. ലോകത്തിന്റെ ആഭരണമാകുക എന്ന ലക്ഷ്യത്തിലൂന്നി വിശാലമായ പുതിയ വ്യാപാര മേഖലകളിലേക്ക് പ്രവേശിക്കുന്ന ജോയ് ആലുക്കാസിന്റെ സമഗ്രമായ വികസന പദ്ധതികളിൽ ബ്രാൻഡ് അംബാസഡറാകാൻ കജോളുമായി ധാരണയിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha