മമ്മൂട്ടിയും പൃഥ്വിരാജും വൈശാഖ് ചിത്രത്തില്‍; പോക്കിരിരാജയുടെ രണ്ടാം ഭാഗമല്ലെന്ന് അണിയറപ്രവർത്തകർ

പുലിമുരുകന് എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു. അതേസമയം പോക്കിരിരാജയുടെ രണ്ടാംഭാഗമായിരിക്കില്ല ഈ ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഉദയകൃഷ്ണയാണ് തിരക്കഥ എഴുതുന്നത്. ഇവര്‍ഷം ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങും.
രണ്ടാഴ്ച മുമ്പ് തൂത്തുക്കുടിയില്‍ പോയാണ് വൈശാഖ് രാജുവിനോട് കഥപറഞ്ഞത്. ഇഷ്ടപ്പെട്ട താരം സമ്മതം അറിയിക്കുകയായിരുന്നു. അതേസമയം പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടുമോ എന്ന് മമ്മൂട്ടിക്ക് പോലും ഉറപ്പുണ്ടായിരുന്നില്ല. കാരണം മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതിന്റെ പ്രാരംഭജോലികളാണ് താരം.

മമ്മൂട്ടിയുടെ ഫാനായി പൃഥ്വിരാജ് അഭിനയിച്ച വണ്‍വേ ടിക്കറ്റ് ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം. എന്നാല്‍ സാമ്പത്തികമായി വിജയമായിരുന്നില്ല. പിന്നീട് വൈശാഖ് ആദ്യമായി സംവിധാനം ചെയ്ത പോക്കിരിരാജയില്‍ ഇരുവരും സഹോദരന്‍മാരായി അഭിനയിച്ചു. ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ഇരുവരെയും ഒന്നിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് പൃഥ്വിരാജ് മമ്മൂട്ടിയെ നായകനാക്കി കടല്‍ കടന്നൊരു മാത്തുക്കുട്ടി, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങി സിനിമകള്‍ നിര്‍മിച്ചു. അപ്പോഴും രണ്ട് പേരും ചേര്‍ന്നൊരു സിനിമ നടന്നില്ല. പുലിമുരുകന് ശേഷം പോക്കിരിരാജയുടെ രണ്ടാം ഭാഗവും ജയറാമിനെ നായകനാക്കി മറ്റൊരു ചിത്രവും വൈശാഖ് ആലോചിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് പുതിയൊരു പ്ലോട്ട് മനസില്‍ വന്നത്.
https://www.facebook.com/Malayalivartha





















