വന്‍ തുക വാഗ്ദാനം നല്‍കിയിട്ടും ഷോപ്പിങ് മാള്‍ ഉദ്ഘാടനം നിരസിച്ചതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് സായി പല്ലവി

പ്രേമം എന്ന സിനിമയിലൂടെ മലയാളം , തമിഴ് പ്രേക്ഷകരുുടെ ഹൃദയതത്തിൽ സ്ഥാനം നേടിയ താരമാണ് സായി പല്ലവി. ഫിദ എന്ന ചിത്രത്തിലൂടെ ഇപ്പോള്‍ തെലുങ്കരുടെ ഇഷ്ട താരവുുമായി. ചിത്രത്തിലെ ഭാനുമതി എന്ന കഥാപാത്രം ഹിറ്റായതോടെ ധാരാളം അവസരങ്ങൾ സിനിമയിൽ നിന്നും പുറത്തു നിന്നും സായി പല്ലവിയെ തേടിയെത്തുന്നു. എന്നാല്‍ ഉദ്ഘാടനം പോലുള്ള പൊതു പരിപാടികളിലൊന്നും എത്ര പണം തരാം എന്ന് പറഞ്ഞാലും സായി പല്ലവി പോവില്ല. വമ്പന്‍ തുക വാഗ്ദാനം നല്‍കി വിളിച്ചവരോട് സായി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.
വന്‍ തുക വാഗ്ദാനം നല്‍കി ഒരു ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിനായി നടിയെ വിളിച്ചത്. എന്നാല്‍ ആ ഓഫര്‍ സായി പല്ലവി നിരസിച്ചു. അത്തരം കാര്യങ്ങളില്‍ തനിക്ക് താത്പര്യമില്ല എന്നാണ് സായി പല്ലവി പറഞ്ഞത്. ഞാനൊരു ഡോക്ടര്‍ കൂടെയാണ്. ഹോസ്പിറ്റല്‍ ഉദ്ഘാടനമോ, സേവന പരമായ കാര്യങ്ങളോ ആണെങ്കില്‍, ഷൂട്ടിങ് തിരക്ക് ഇല്ലെങ്കില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ വന്ന് ചെയ്തു തരും. എന്റെ ആഗ്രഹം ഒരു ഡോക്ടര്‍ ആകണം എന്നതായിരുന്നു. ഇനി എനിക്ക് ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യണം. അതിനിടയില്‍ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ അഭിനയിക്കും, അത് ഏത് ഭാഷയില്‍ ആണെങ്കിലും. സായി പല്ലവി പറഞ്ഞു.
അതിനിടയില്‍ ഡിമാന്റ് കൂടിയതോടെ സിനിമയില്‍ അഭിനയിക്കുന്നതിന് സായി പല്ലവി വന്‍ പ്രതിഫലം ആവശ്യപ്പെടുന്നതായി റിപ്പോർട്ടുകളുമുണ്ട്. 40 ലക്ഷമാണ് ഫിദ. എന്ന ചിത്രത്തിന് വേണ്ടി സായി വാങ്ങിയത്. 40 ല്‍ നിന്ന് ഇപ്പോള്‍ 70 ലക്ഷത്തിലേക്ക് നടി പ്രതിഫലം ഉയര്‍ത്തിയെന്ന് റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha