ആ ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു; ദിലീപിനെക്കുറിച്ച് അങ്ങനൊന്നും പറഞ്ഞിട്ടില്ല- വിവാദങ്ങളോട് പ്രതികരിച്ച് ലക്ഷ്മി രാമകൃഷ്ണന്‍

നടന്‍ ദിലീപിനെതിരെ യാതൊന്നും പ്രതികരിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളെന്നും നടി ലക്ഷ്മി രാമകൃഷ്ണന്‍. ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കട്ടാന്യൂസ് എന്ന സിനിമയില്‍ നിന്നും ലക്ഷ്മി രാമകൃഷ്ണനെ ഒഴിവാക്കിയത് ദിലീപാണെന്നും അതൊന്നും തനിക്ക് അത്ര പെട്ടന്ന് മറക്കാന്‍ സാധിക്കില്ല എന്നും ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് നടി രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ലക്ഷ്മി രാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ:
നടന്‍ ദിലീപിനെക്കുറിച്ച് യാതൊരുവിധത്തിലുള്ള പ്രതികരണവും ആരോടും ഞാന്‍ നടത്തിയിട്ടില്ല, എന്തിനാണ് ഞാന്‍ ഇപ്പോള്‍ അങ്ങനെയൊരു പ്രതികരണം നടത്തുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായ സമയത്ത്, അതായത് ഒന്നരവര്‍ഷം മുമ്പ് ഏതോ ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ തമാശയായിട്ട് കല്‍ക്കട്ടാ ന്യൂസില്‍ നിന്നും ഭാഗ്യം കെട്ടവള്‍ എന്നു പറഞ്ഞ് ഒഴിവാക്കി,
ഇപ്പോള്‍ പക്ഷെ ഭാഗ്യമുള്ളവളാണെന്ന് തെളിഞ്ഞില്ലേ എന്നു പറഞ്ഞിരുന്നു. അന്ന് അത് വായിച്ചിട്ട് ദിലീപ് തന്നെ എന്നെ വിളിച്ചിട്ട്. ‘ചേച്ചീ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, ഞാന്‍ കാരണമല്ല ഒഴിവാക്കിയത്’- എന്ന് പറഞ്ഞിരുന്നു. അന്ന് അവിടെവച്ച് ആ വിഷയം തീര്‍ന്നതാണ്. അതല്ലാതെ എനിക്ക് ദിലീപുമായിട്ട് യാതൊരുവിധ പ്രശ്‌നങ്ങളുമില്ല.
ഈ വാര്‍ത്ത വന്നതിന് ശേഷം മനഃസമാധാനം നഷ്ടപ്പെട്ടു. ലക്ഷ്മി എന്താണ് പ്രശ്‌നം? ലക്ഷ്മി അങ്ങനെ പ്രതികരിച്ചോ എന്നു ചോദിച്ച് നൂറു ഫോണ്‍കോളുകളാണ് വരുന്നത്. ദിലീപ് റിമാന്‍ഡിലിരിക്കുന്ന വ്യക്തിയാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ പ്രതികരിക്കാനും മാത്രമുള്ള ബുദ്ധിശൂന്യത എനിക്ക് ഇല്ല. മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അധാര്‍മികതയാണ്. ചക്കരമുത്ത് എന്ന സിനിമയിലാണ് ഞാന്‍ ദിലീപിന്റെ കൂടെ അഭിനയിച്ചത്. എന്റെ ആദ്യ സിനിമയായിരുന്നു ചക്കരമുത്ത്. ആ സിനിമയുടെ ലൊക്കേഷനിലാണെങ്കിലും എന്നോട് മാന്യമായിട്ടുതന്നെയാണ് പെരുമാറിയത്.
https://www.facebook.com/Malayalivartha