'ചുള്ളന്‍ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത് ഒരാളോട് മാത്രം; അനു സിതാര

സമീപകാലത്ത് മലയാള സിനിമയയിലേക്ക് കടന്നു വന്നു ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ജനപ്രിയ ആയ നായികയാണ് അനു സിതാര. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ ചുള്ളന്‍ നായകന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണയം തോന്നിയത് വിഷ്ണു ഏട്ടനോട് മാത്രമാണെന്ന് ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ എത്തിയിരിക്കുന്ന നടി അനു സിതാര വ്യക്തമാക്കുന്നു.
പഠന കാലത്ത് ഒരുപാട് പേര്‍ തന്റെ പുറകെ നടന്നിട്ടുണ്ട്. പക്ഷെ താന്‍ വീണത് വിഷ്ണു ഏട്ടനില്‍ മാത്രമാണെന്ന് അനു സിത്താര സമ്മതിക്കുന്നു. അതും വെറുതെയങ്ങ് വീണതല്ല, മൂന്ന് വര്‍ഷം പിന്നാലെ നടന്നതിന് ശേഷമാണത്രെ ഇഷ്ടം തിരിച്ച് പറഞ്ഞത്.
പിന്നെ ഒന്നും ചിന്തിച്ചില്ല 20 ആം വയസ്സില്‍ വിവാഹവും കഴിച്ചു. വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ 2 വര്‍ഷമാകുന്നു. വിവാഹം നേരത്തെ ആയിപ്പോയി എന്ന തോന്നല്‍ അല്ല ഇപ്പോഴുള്ളത് ആരെയും പേടിക്കാതെ പരസ്പരം സ്‌നേഹിക്കാം എന്ന ഭാഗ്യമാണ് ഉള്ളതെന്നും അനു സിതാര പറയുന്നു.
മറ്റു മുന്‍നിര നായികമാര്‍ പലതും വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ അനു സിനിമയിലേക്ക് ചുവടുവച്ചത് തന്റെ വിവാഹത്തിന് ശേഷമാണ്. ഒന്നിനു പിറകേ ഒന്നായി 3 മെഗാ സിനിമകളിലാണ് അനു സിതാര നായികയായിരിക്കുന്നത്. അനു സിത്താരയുടേതായി ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന ബിഗ് ബജറ്റ് സിനിമയുമാണ്.
https://www.facebook.com/Malayalivartha