അടൂരിന്റെ സാമൂഹ്യബോധം സടകുടഞ്ഞ് എണീറ്റതിന്റെ പിന്നിലെ കാരണം!

ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യത്തിലും ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ സ്വന്തം കാര്യം നോക്കി ജീവിച്ചിരുന്നയാളാണ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അടൂരിന്റെ സാമൂഹ്യബോധം സടകുടഞ്ഞ് എണീറ്റു. ഇതിന് പിന്നിലെന്തെന്ന് പല സിനിമാ പ്രവര്‍ത്തകരും പരസ്പ്പരം ചോദിച്ചു. പിന്നെയും വലിയ പരാജയമായിരുന്നെങ്കിലും വീണ്ടും ഒരു സിനിമ ചെയ്യണമെന്ന് ദിലീപ് അടൂരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തനിക്ക് ദേശീയ അവാര്‍ഡ് ലഭിക്കത്തക്കവിധമുള്ള സിനിമയായിരിക്കണമെന്നും താരം പറഞ്ഞതായി ചില സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം അടൂരിന്റെ പിന്നെയും സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ച് പ്രതികരിക്കാന്‍ അടൂര്‍ തയ്യാറായിട്ടില്ല. സംവിധായക ജോലിയുടെ തിരക്കില്‍ ആരൊക്കെ സെറ്റില്‍ വന്ന് പോയിട്ടുണ്ടെന്ന് സ്വാഭാവികമായും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പക്ഷെ, കുറ്റാരോപിതനായ ഒരു വ്യക്തി നിരപരാധിയാണെന്ന് പറയാന്‍ കോടതിക്കല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നിരിക്കെ അടൂരിനെ പോലെയുള്ള മുതിര്‍ന്ന സംവിധായകന്‍ ദിലീപിനെ വെള്ളപൂശുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്വന്തം കാര്യത്തിന് വേണ്ടിയാണ് അടൂര്‍ ദിലീപിന് പിന്തുണയുമായി എത്തിയതെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ക്കെല്ലാം അറിയാം.
https://www.facebook.com/Malayalivartha