പാർവതിയുടെ അമ്മ അന്ന് പറഞ്ഞതിന് വർഷങ്ങൾക്ക് ശേഷം മണിയൻപിള്ള രാജു കൊടുത്ത മറുപടി ഇങ്ങനെ...

പാര്‍വതി ജോഡിയുടെ പ്രണയം തകര്‍ത്തു പൂക്കുന്ന കാലം. പാര്‍വതിയെ ജയറാമിന്റെ കൂടെ അഭിനയിക്കാന്‍ വിടേണ്ട എന്ന് പോലും പാര്‍വതിയുടെ വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇങ്ങനെ പ്രശ്നങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടയില്‍ ജയറാമിന് എങ്ങനെയെങ്കിലും ഒന്ന് പാര്‍വതിയെ വിളിച്ചു വിശേഷങ്ങള്‍ അറിയണമെന്നായി. പാര്‍വതിയുടെ വീട്ടിലേക്ക് ആ സമയം ആരുവിളിച്ചാലും അവരുടെ അമ്മയായിരിക്കും ഫോണ്‍ എടുക്കുക. ഒടുവില്‍, ജയറാം മണിയന്‍പിള്ള രാജുവിനോട് തന്‍റെ പ്രാണവേദന അവതരിപ്പിച്ചു.
മണിയന്‍പിള്ള പാര്‍വതിയെ വിളിച്ചു പാര്‍വതിയുടെ അമ്മഫോണെടുത്തു. മണിയന്‍പിള്ള ചെറിയൊരു നമ്പര്‍ ഇട്ടു, ഫോണ്‍ പാര്‍വതിക്ക് കൊടുപ്പിച്ചു. ജയറാമും പാര്‍വതിയും അമ്മയറിയാതെ സംസാരിച്ചു. കുറച്ചുനാളുകള്‍ക്കുശേഷം, ഒരുനാള്‍ പാര്‍വതിയുടെ അമ്മ മണിയന്‍പിള്ള രാജുവിനെ കാണാന്‍ ഇടവന്നു. കണ്ടപാടെ ചോദിച്ചു? അത്യാവശ്യം പടങ്ങളെല്ലാം അഭിനയിക്കാന്‍ ഉണ്ടല്ലോ രാജുവിന്, പിന്നെ എന്തിനാ ഈ മാമാപണിക്ക് നില്‍ക്കുന്നത്? മണിയന്‍പിള്ള അത് കേട്ട് ഒരക്ഷരം മിണ്ടാതെ സ്തംഭിച്ചു പോയി.
പിന്നീട്, വര്‍ഷങ്ങള്‍ കഴിഞ്ഞു ജയറാമും പാര്‍വതിയും വിവാഹിതരായി. അവര്‍ക്ക് കാളിദാസന്‍ ജനിച്ചു. ഒരിക്കല്‍ വീണ്ടും, കാളിദാസനെയും ഒക്കത്ത് വെച്ച് വരുന്ന പാര്‍വതിയുടെ അമ്മയെ മണിയന്‍പിള്ള കണ്ടു മുട്ടി. മണിയന്‍പിള്ള അവര്‍ക്ക് അരികിലേക്ക് ചെന്നു പറഞ്ഞു.
അന്ന് ഞാനൊരു മാമാപണി ചെയ്തെന്നു പറഞ്ഞില്ലേ, നിങ്ങളുടെ മോള്‍ക്ക് വേണ്ടി? അതിന്‍റെ സമ്മാനമാണ് നിങ്ങളുടെ ഒക്കത്ത് ഇരിക്കുന്നത്. ഒരു നിമിഷം പാര്‍വതിയുടെ അമ്മ വല്ലാതെയായി .എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു. എന്‍റെ രാജൂ അതൊക്കെ ഒരു തമാശല്ലായിരുന്നോ.
https://www.facebook.com/Malayalivartha