ഞാൻ രഞ്ജിനി ഹരിദാസിന്റെ ഫാൻ ആണ്, ആദ്യമായാണ് എനിക്കിങ്ങനെ ഒരു അനുഭവം; കാരണം വ്യക്തമാക്കി ഗൗരി സാവിത്രി

ഒരു കാലത്ത് മലയാളികളുടെ വീടുകളിലെന്നും മുഴങ്ങുന്ന ശബ്ദമായിരുന്നു രഞ്ജിനി ഹരിദാസിന്റെത്. കൊച്ചു കുട്ടികള്‍ക്ക് പോലും ഈ പേര് സുപരിചിതം. ചാനല്‍ അവതാരകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രഞ്ജിനി ഹരിദാസ്. സാമൂഹികപ്രശ്‌നങ്ങള്‍ക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഉരുളയ്ക്കുപ്പേരിയായി മറുപടി നൽകാൻ രഞ്ജിനിയെ കഴിഞ്ഞേയുള്ളു ബാക്കിയുള്ളവർ.
സാമൂഹിക വിഷയങ്ങളിലും രഞ്ജിനി തന്റേതായ നിലപാടുകൾ പ്രകടിപ്പിക്കാറുമുണ്ട്. ആരെന്തു കരുതും എന്നതിനേക്കാൾ ബോള്‍ഡ് ആയി തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതു കൊണ്ടാകാം രഞ്ജിനിക്കു വിമർശകരും ഏറെയാണ്. പക്ഷേ ബോൾഡ് ആയി പെരുമാറുന്നവരെല്ലാം കഠിനഹൃദയർ അല്ലെന്നു പറയുകയാണ് രഞ്ജിനിയുടെ ആരാധിക കൂടിയായ ട്രാൻസ്ജെൻഡർ മോഡലും ആക്റ്റിവിസ്റ്റും കൂടിയായ ഗൗരി സാവിത്രി.
ഒരു പരിപാടിക്കിടെയുണ്ടായ അനുഭവമാണ് രഞ്ജിനിയോടുള്ള തന്റെ ഇഷ്ടം വര്‍ധിപ്പിച്ചതെന്ന് ഗൗരി പറയുന്നു. ചടങ്ങു കഴിഞ്ഞു മടങ്ങാൻ നേരത്തായിരുന്നു രഞ്ജിനിയെ കണ്ടത്, ഒരുനിമിഷത്തെ ആവേശത്തിൽ ഫോട്ടോ എടുത്തോട്ടെ എന്നു ചോദിക്കുകയും ചെയ്തു. എന്നാൽ അപ്പോൾ രഞ്ജിനിക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ അപമാനിക്കുന്ന രീതിയിലാണ് തന്നോടു പെരുമാറിയത് പരുഷമായി പെരുമാറിയതു കൂടാതെ ചെറുതായി തള്ളുകയും ചെയ്തു. പക്ഷേ പെട്ടെന്നു തന്നെ രഞ്ജിനി രംഗത്തിൽ ഇടപെടുകയും അയാളെ ശാസിച്ച് ഒന്നിച്ചു നിന്നു ഫോട്ടോ എടുക്കാം എന്നു പറയുകയുമായിരുന്നുവെന്ന് ഗൗരി പറയുന്നു. ആ നിമിഷത്തോടെ താൻ രഞ്ജിനിയുെട വലിയ ഫാൻ ആയെന്നും ഗൗരി പറയുന്നു. ഫെയ്സ്ബുക് വഴി നൽകിയ കുറിപ്പിലൂടെയാണ് ഗൗരി ഇക്കാര്യങ്ങൾ പറഞ്ഞത്. ഗൗരിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ...
''She is a Lady with Attitude and Kindness and that's why I adore her.#RanjiniHaridas.
എനിക്കു തോന്നുന്നു ഞാന്‍ ഒട്ടും focused അല്ലാതെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമായായിരിക്കും. CIAL Convention Centre-ലെ function ധാരാളം സെലിബ്രെറ്റികളെക്കൊണ്ട് സമ്പന്നമായിരുന്നു. അതില്‍ പലരും എനിക്കിഷ്ട്ടപ്പെട്ടവരായിരുന്നുവെങ്കിലും ആരുടെയും ഒപ്പം ഫോട്ടോ എടുക്കണം എന്നൊന്നും തോന്നിയിരുന്നില്ല. പക്ഷെ ചടങ്ങു കഴിഞ്ഞു തിരികെ മടങ്ങാന്‍നേരമാണ് ജഡ്ജിങ് പാനലിലെ ഒരംഗമായ രഞ്ജിനി ഹരിദാസ് അതുവഴി കടന്നുപോകുന്നത്.
സ്വന്തം അഭിപ്രായങ്ങള്‍ മുഖംനോക്കാതെ പറയുന്ന, തന്‍റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ധൈര്യവതിയായ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ എനിക്കിഷ്ടമാണ്. ഒരു നിമിഷത്തെ ആവേശത്തില്‍ ഞാന്‍ അവരോടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കയും അതെ നിമിഷം അവരോടൊപ്പം അകമ്പടി സേവിച്ചു വന്ന ഒരാള്‍, പേര് പറയുന്നില്ല, (കോമഡി സ്റ്റാറിലെ ഒരു സാന്നിധ്യമായ വ്യക്തി ) അയാള്‍ എന്നോടു പരുഷമായി പെരുമാറിക്കൊണ്ട് ചെറുതായി പിടിച്ചു തള്ളുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തില്‍ ഞാന്‍ അപമാനിതയായിപ്പോയി എന്നുതന്നെ പറയാം.
പക്ഷേ പെട്ടെന്നു തന്നെ രഞ്ജിനി അയാളെ ശാസിക്കുകയും എന്നോടു വരൂ നമുക്ക് ഫോട്ടോസ് എടുക്കാം എന്ന് പറയുകയും എന്‍റെ കയ്യില്‍ സ്നേഹപൂര്‍വ്വം പിടിച്ചുകൊണ്ട് അല്‍പ്പനേരം ചിലവിടുകയും ചെയ്തു. ആദ്യമായാണ് എനിക്കിങ്ങനെ ഒരു അനുഭവം. പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത്പോലെയല്ല മനുഷ്യര്‍. ബോള്‍ഡ് ആയി പെരുമാറുന്നവര്‍ എല്ലാം കഠിനഹൃദയര്‍ ആകണമെന്നില്ല. നേരില്‍ കാണുന്നതിനു മുന്‍പ് വരെ രഞ്ജിനി ഹരിദാസിനെ എനിക്കിഷ്ടമായിരുന്നു. പക്ഷേ ഈ ഫോട്ടോ പിറന്ന നിമിഷത്തിനു ശേഷം ഞാന്‍ അവരുടെ ഫാന്‍ ആയി മാറി. തീര്‍ച്ചയായും അവരൊരു അസാധാരണയായ സ്ത്രീ ആണ്. I respect her!''
https://www.facebook.com/Malayalivartha