ശങ്കറും റഹ്മാനും സിനിമയില്‍ നിന്നും ഔട്ട് ആകാന്‍ കാരണം?

ഒരു സിനിമ പൂര്‍ത്തിയാകുന്നതിന് വേണ്ടി അണിയറയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ലോകത്തിലെ മറ്റൊരു ഭാഷയിലും കാണാത്ത ഒരു പ്രത്യേകത ഇന്ത്യന്‍ സിനിമയിലുണ്ട്. അത് ഡബ്ബിംഗാണ്. ഭാഷ വശമില്ലാത്തവര്‍ക്കും കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദമില്ലാത്തവര്‍ക്കുമാണ് ഡബ്ബിംഗ് ഏറെ പ്രയോജനം ചെയ്യുന്നത്. ഭാഷ അറിയാവുന്ന, നല്ല ശബ്ദമുള്ളവരായിരിക്കും ഇവരുടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുക.ഡബ്ബിംഗ് നടിമാരെ ബാധിക്കില്ല.
എന്നാല്‍ നടന്മാര്‍ക്ക് അത്ര ആശാസ്യമല്ല ഡബ്ബിംഗ്. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്നവരെ ഇത് കാര്യമായി ബാധിക്കില്ല. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് സ്ഥിരമായി രണ്ടാമതൊരാളുടെ ശബ്ദം ഉപയോഗിക്കുന്നത് നടന്റെ നിലനില്‍പിനെ ബാധിക്കും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ ഒരിക്കലും ഒരു വ്യക്തിക്ക് വേണ്ടി മാത്രമല്ല ഡബ്ബ് ചെയ്യാറുള്ളത്.
ഒട്ടേറെ വ്യക്തികള്‍ക്ക് അവര്‍ ശബ്ദം നല്‍കുന്നതിനാല്‍ നടന്മാര്‍ക്ക് അവരുടെ സ്വന്തമായ ശൈലി ഉണ്ടാക്കാന്‍ സാധിക്കില്ല. നായകന്മാരായി വന്നാലും ഇത്തരം നടന്മാര്‍ക്ക് അധികകാലം പിടിച്ച് നില്‍ക്കാനാകില്ല.തങ്ങളുടെ കരിയറിന്റെ ആരംഭത്തില്‍ സൂപ്പര്‍ താര പദവിയോളം എത്തിയ നടന്മാരായിരുന്നു ശങ്കറും റഹ്മാനും. ഇരുവരും സിനിമയില്‍ സ്വന്തം ശബ്ദം ഉപയോഗിച്ചിരുന്നില്ല. റഹ്മാന്‍ അടുത്തകാലത്താണ് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ആരംഭിച്ചത്. ഇരുവരും ഔട്ട് ആയതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പറയുന്നു.
https://www.facebook.com/Malayalivartha