നയൻതാരയെ കുറിച്ച് തുറന്ന് പറഞ്ഞ് അനു ഇമ്മാനുവല്‍...

അമേരിക്കന്‍ മലയാളിയായ അനു ഇമ്മാനുവല്‍ കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരിയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ജയറാമിന്റെയും സംവൃതയുടേയും മകളായാണ് ഈ സിനിമയില്‍ അനു വേഷമിട്ടത്. അനുവിന്റെ അച്ഛന്‍ തങ്കച്ചന്‍ ഇമ്മാനുവലായിരുന്നു ചിത്രം നിര്‍മ്മിച്ചത്. എബ്രിഡ് ഷൈന്‍ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് അനു ഇമ്മാനുവല്‍ നായികയായി അരങ്ങേറിയത്. ചിത്രം കണ്ടവരാരും ബിജു പൗലോസിന്റെ കാമുകിയായ ബെന്നറ്റിനെ മറക്കില്ല. പൂക്കള്‍ പനിനീര്‍പ്പൂക്കള്‍ എന്ന ഗാനവും മനോഹരമായിരുന്നു.
മറ്റു താരങ്ങളെപ്പോലെ തന്നെ മലയാളത്തില്‍ അധികം ശ്രദ്ധിക്കപ്പെടാന്‍ കഴിയാത്തതിനാല്‍ അനുവും അന്യഭാഷയിലേക്ക് ചേക്കേറി. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിനെ തേടി നിരവധി അവസരങ്ങളാണ് എത്തിയിട്ടുള്ളത്. മലയാളത്തില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ലെങ്കിലും അന്യഭാഷയില്‍ നിന്നും മികച്ച അവസരങ്ങളാണ് അനുവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തുടക്കക്കാരിയെന്ന നിലയില്‍ ഒരു അഭിനേത്രിക്ക് കിട്ടാവുന്ന പരമാവധി സ്വീകാര്യത കൂടിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ഇപ്പോൾ താരത്തിന്റെ റോൾ മോഡൽ ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനു ഇമ്മാനുവൽ. മറ്റാരുമല്ല നയൻതാരയാണ് അനുവിന്റെ റോൾ മോഡൽ. നയൻതാരയെ തനിക്ക് ഇഷ്ടമാണെന്നും അവരുടെ ഒരു ചിത്രവും വിട്ടുകളയാറില്ലെന്നും പറയുന്നു അനു ഇമ്മാനുവല്‍. അവർ സുന്ദരിയാണ്, അവരുടെ അഭിനയ രീതിയും സ്റ്റൈലും പിന്തുടരാനാണ് ആഗ്രഹം. തമിഴ്, തെലുങ്ക്, മലയാള ചിത്രങ്ങളിൽ അവർ പാലിക്കുന്ന ബാലൻസ് തന്നെ വിസ്മയിപ്പിക്കാറുണ്ടെന്നും അനു പറയുന്നു. ഒരു നടി എന്ന നിലയിൽ നയൻതാരയെ മാതൃകയാക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അനു ഇമാനുവേൽ പറഞ്ഞു.
https://www.facebook.com/Malayalivartha