പുണ്യാളന്‍ പൊളിക്കും: അടിപൊളി പിറന്നാളാഘോഷം

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍സ് െ്രെപവറ്റ് ലിമിറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ധര്‍മജന് പിറന്നാള്‍ ആഘോഷം. സംവിധായകന്‍ രഞ്ജിത് ശങ്കറും ജയസൂര്യയും വളരെ രഹസ്യമായാണ് ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്തത്. ഉച്ചയോടെ ലൊക്കേഷനില്‍ വെച്ച് കേക്ക് മുറിച്ചു. ജയസൂര്യയും രഞ്ജിത് ശങ്കറും ആര്യയും ശ്രീജിത് രവിയും അടക്കം വലിയ താരനിരയുണ്ടായിരുന്നു. മുമ്പും പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ വ്യത്യസ്തമായ ആഘോഷം ആദ്യമായാണെന്ന് താരം പ്രതികരിച്ചു. വയസ് ചോദിച്ച് താരത്തെ കുഴപ്പിക്കരുതെന്ന് ആര്യയും. ഞാനൊക്കെ നിത്യയൗവനമാണെന്ന് ധര്‍മജനും.
പിറന്നാളായിക്കൊണ്ട് രാവിലെ തന്നെ അടുത്തസുഹൃത്ത് പിഷാരടി വിളിച്ചിരുന്നു. രാവിലെ ലൊക്കേഷനിലേക്ക് പോന്നത് കൊണ്ട് വീട്ടില്‍ വലിയ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം അടിപൊളി പരിപാടികള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും സംവിധായകന്‍ കനിഞ്ഞാല്‍ നേരത്തെ വീടെത്തുമെന്നും ധര്‍മജന്‍ പറഞ്ഞപ്പോള്‍ സെറ്റില്‍ ചിരിപടര്‍ന്നു. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ആദ്യ ഭാഗത്തില്‍ ധര്‍മജന്‍ ഉണ്ടായിരുന്നില്ല. രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനായത് ഭാഗ്യമാണെന്നും താരം പ്രതികരിച്ചു.
https://www.facebook.com/Malayalivartha