മമ്മൂക്കയുടെ ഹാർലിറൈഡ് സോഷ്യൽമീഡിയയിൽ വൈറൽ

മലയാളത്തിന്‍റെ മെഗാതാരം മമ്മൂട്ടിയുടെയും മകനും യുവതാരവുമായ ദുല്‍ഖര്‍ സല്‍മാന്‍റെയും വാഹനപ്രേമം പ്രസിദ്ധമാണ്. ഇരുവരുടെയും വാഹന ഭ്രമത്തെപ്പറ്റി പലപ്പോഴും പല വാര്‍ത്തകളും പുറത്തുവരാറുണ്ട്. ഇവരുടെ സമ്പന്നമായ വാഹന ഗാരേജുകളുടെ വിശേഷങ്ങള്‍ സിനിമാ പ്രേമികള്‍ക്കും വാഹനപ്രേമികള്‍ക്കും ഒരു പോലെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടാവണം മമ്മൂട്ടി ഹാർലി ഡേവിഡ്‍സൺ ബൈക്ക് ഓടിച്ചു പോകുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുവാക്കളെ വെല്ലുന്ന അനായസയതയോടെയാണ് മമ്മൂട്ടി ഹാര്‍ലിയെ കൈകാര്യം ചെയ്‍തിരിക്കുന്നത്. സ്‍പീഡില്‍ ഓടിച്ചു വരുന്നതും പെട്ടെന്ന നിര്‍ത്തുന്നതുമെല്ലാം ഈ വീഡിയോയില്‍ കാണാം.
വീഡിയോ കാണു
https://www.facebook.com/Malayalivartha