നസ്രിയയുടെ തിരിച്ചുവരവറിയിച്ച് ഫഹദ്

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന വാര്‍ത്തയാണ് നസ്രിയയുടെ തിരിച്ചുവരവ്.നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയത്തിന് തല്‍കാലിക വിരാമമിട്ട നസ്രിയ നസീമിന്റെ തിരിച്ചുവരവ് അറിയിച്ചത് ഭര്‍ത്താവ് ഫഹദ് ഫാസില്‍ തന്നെയാണ്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
മുന്‍പും പലവട്ടം നസ്രിയയുടെ തിരിച്ചുവരവിനെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇതിന് വിരാമമിട്ടു കൊണ്ടാണ് അവസാനം ഫഹദ് തന്നെ രംഗത്തെത്തിയത്
https://www.facebook.com/Malayalivartha