ഒരു ഇടവേളയ്ക്ക് ശേഷം അഞ്ജു തിരിച്ചെത്തുന്നു; ഇത്രയും നാൾ തനിക്ക് സംഭവിച്ചത് തുറന്ന് പറഞ്ഞ് താരം

തൊണ്ണൂറുകളുടെ മധ്യത്തില്‍ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അഞ്ജു അരവിന്ദ്. സൂരേഷ് ഗോപി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കയറി ഈ കാലഘട്ടത്തില്‍ നായികയായിട്ടായിരുന്നില്ല അഞ്ജു അരവിന്ദിന്റെ സിനിമ പ്രവേശം. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അക്ഷരം തന്റെ ആദ്യ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ പെങ്ങളുടെ വേഷമായിരുന്നു അഞ്ജുവിന്. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു അഞ്ജു അരവിന്ദിനെ തേടിയെത്തിയത്.
1996 ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു രജനികാന്ത് ശരത് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം അഞ്ജു സ്‌ക്രിനില്‍ എത്തി. തമിഴിലും മലയാളത്തിലും കന്നടയിലും തിരക്കേറിയ ആ നടി 2001 ഓടെ സിനിമയില്‍ നിന്നു ഇടവേളയെടുക്കുകയായിരുന്നു.
വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവയാണ് സിനിമയിലെ ഇടവേള വർദ്ദിക്കുന്നതിന് കാരണമായത് എന്നു താരം പറയുന്നു. 2013 ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെ അഞ്ജു അരവിന്ദ് സിനിമയിലേയ്ക്കു വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്വര്‍ണ്ണക്കടുവയാണ് അഞ്ജു ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. ബിസിനസുകാരനായ വിനയചന്ദ്രനാണ് അഞ്ജു അരവിന്ദിനെ രണ്ടാമത് വിവാഹം കഴിച്ചത്.
https://www.facebook.com/Malayalivartha