അവരെ പുച്ഛിക്കരുത്...ഇരയെ സഹായിക്കുന്നത് മാധ്യമങ്ങള്‍ : ഭാഗ്യലക്ഷ്മി

എല്ലാ പീഡനക്കേസുകളിലും ഇരയോടൊപ്പം ഏറ്റവും കൂടുതല്‍ നില്‍ക്കുന്നത് സമൂഹമല്ല, മാധ്യമങ്ങളാണെന്ന് ഭാഗ്യലക്ഷ്മി. പൊലീസ് തെളിവുകള്‍ക്കൊപ്പമാണ് പോകുന്നത്. അവര്‍ക്ക് നിയമം നോക്കിയേ പറ്റൂ. പക്ഷെ, നിന്നോടൊപ്പം ഉണ്ടെന്ന് പറയുന്നത് മാധ്യമങ്ങള്‍ മാത്രമാണ്. വാര്‍ത്തകള്‍ വില്‍ക്കുന്നത് ക്രൂരമായി തോന്നാം. എന്തിനാണിവര്‍ ഇങ്ങിനെ അലക്കുന്നതെന്ന് തോന്നാം. എന്നാല്‍ കോടതിയിലോ, പൊലീസിന്റെയോ മുന്നില്‍ അലക്കുന്നതിന്റെ ഒരംശം പോലുമില്ല മാധ്യമ ചര്‍ച്ചകള്‍. ഇത്ര ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചാല്‍ നീതി ലഭിക്കും എന്ന ധൈര്യം കൊടുക്കുന്നത് മാധ്യമങ്ങളാണ്.
മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടി എവിടുന്നാണ് തെളിവ് ഉണ്ടാക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ദൃക്സാക്ഷിയെ വരെ ഉണ്ടാക്കേണ്ട ഗതികേട് ഉണ്ടായിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍ വച്ചാണോ മാനഭംഗം നടന്നതെങ്കില്‍ അവള്‍ അനുഭവിച്ച മാനസിക പീഢനത്തിന് എവിടെ നിന്ന് തെളിവ് കണ്ടെത്തും? ഇത്തരത്തിലുള്ള ഭയം കൊണ്ടാണ് പലരും ആദ്യമൊക്കെ ഇക്കാര്യം പുറത്തറിയിക്കാതിരുന്നത്. മാനസികമായി സാധരണനിലയില്‍ എത്തമ്പോഴാണ് പുറത്ത് പറയാന്‍ സ്ത്രീകള്‍ തീരുമാനിക്കുന്നത്. അപ്പോഴേക്കും ശാരീരികമായ എല്ലാ തെളിവുകളും നശിപ്പിച്ചിരിക്കും. ഒടുവില്‍ കോടതിയില്‍ എത്തുമ്പോള്‍ കേസ് പരാജയപ്പെടും. അതായിരുന്നു ഇതുവരെ നടന്നിരുന്നത്. അതിന് മാറ്റം വരുത്തിയത് മാധ്യമങ്ങള്‍ തന്നെയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി സിനിമയില്‍ ആര്‍ക്കും നില്‍ക്കാന്‍ പറ്റില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അഥവാ തയ്യാറായാല്‍ ഒന്നോ, രണ്ടോ സിനിമ ചെയ്യാം. അതില്‍ക്കൂടുതല്‍ പറ്റില്ല. കഴിവാണ് പ്രധാനം. കഴിവുള്ളവര്‍ക്കേ നില്‍ക്കാന്‍ പറ്റൂ. നല്ല ശബ്ദവും കഴിവും ഇല്ലെങ്കില്‍ ഒരാള്‍ക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി നിലനില്‍ക്കാന്‍ പറ്റുമോ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. സിനിമാ ലോകം മുഴുവന്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.
https://www.facebook.com/Malayalivartha