ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ നിവിനോടൊപ്പം അഭിനയിക്കാന്‍ അഹാന ആദ്യം വിസമ്മതിച്ചു

നിവിന്‍ പോളി നായകനാകുന്ന 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം വിസമ്മതിച്ചതായി നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഹാനയുടെ വെളിപ്പെടുത്തല്‍.
'നിവിന്‍ പോളിയുടെ സഹോദരിയുടെ വേഷം ചെയ്യാനാണ് എന്നെ ആദ്യം വിളിച്ചത്. സഹോദരി വേഷമായതുകൊണ്ട് ഞാനാദ്യം താല്‍പര്യമില്ലെന്ന് പറഞ്ഞു. പിന്നീട് കഥ മുഴുവനായും കേട്ടപ്പോള്‍ ആ കഥാപാത്രത്തോട് എനിക്ക് ഇഷ്ടം തോന്നി. അങ്ങിനെയാണ് ഈ സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. എനിക്ക് തമിഴില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട്. അജിത്, സൂര്യ, വിജയ് എന്നിവര്‍ക്കൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നമാണ് ' അഹാന പറയുന്നു.
https://www.facebook.com/Malayalivartha