അമ്മയെ വിവാദത്തിലേക്ക് തള്ളിവിട്ടത് ഇടത് എം.എല്‍.എമാരെന്ന് അലന്‍സിയര്‍

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തെ വിവാദമാക്കിയത് ഇടത്പക്ഷ എം.എല്‍.എമാരാണെന്ന് നടന്‍ അലന്‍സിയര്‍. മുകേഷിന്റെയും ഗണേഷ് കുമാറിന്റെയും പേര് പറയാതെയാണ് അദ്ദേഹം വിമര്‍ശനം നടത്തിയത്. തലേദിവസം നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡണ്ട് മാത്രം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു തീരുമാനം എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായി പത്രസമ്മേളനത്തിയ എം.എല്‍.എമാര്‍ കാട്ടിക്കൂട്ടിയ അമിതാവേശത്തെ കുറിച്ച് ഇടതുപക്ഷത്തോടെങ്കിലും വിശദീകരിക്കാന്‍ അവര്‍ തയ്യാറാകണമെന്നും അലന്‍സിയര്‍ ആവശ്യപ്പെട്ടു. 
നടി ആക്രമിക്കപ്പെട്ട സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്. സംഭവം നടന്നതിന്റെ പിറ്റേദിവസം എറണാകുളത്ത് എല്ലാ സിനിമാപ്രവര്‍ത്തകരും അണിനിരന്ന് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുകയും നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ജനറല്‍ബോഡി നടന്നത്. അതില്‍ താനും പങ്കെടുത്തിരുന്നെന്നും താരം വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ ഇരയായ നടിക്ക് പൂര്‍ണസംതൃപ്തിയുണ്ടായിരുന്നതിനാല്‍ ഔപചാരികമായ പ്രമേയത്തിന്റെ ആവശ്യം ആരും കണ്ടിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രിക ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha





















