മലയാളികളുടെ ഓര്‍മ്മയിലെ ദിലീപ് ചിത്രമില്ലാത്ത ആദ്യ ഓണം

ഓണക്കാലമെന്നാല്‍ സിനിമാകാലം കൂടിയാണ്. കാരണം ഓണത്തിന് മുതിര്‍ന്നവര്‍ക്ക് കിട്ടുന്ന മൂന്ന് ദിവസത്തെയും, കുട്ടികള്‍ക്ക് കിട്ടുന്ന പത്ത് ദിവസത്തെയും അവധികളില്‍ കുറച്ച് ദിനങ്ങള്‍ തിയറ്ററില്‍ ചിലവഴിക്കും. ഇത് ലക്ഷ്യംവെച്ചുകൊണ്ട് തന്നെയാണ് സിനിമാ പ്രവര്‍ത്തകര്‍ ഓണനാളില്‍ റിലീസിനായി സിനിമകള്‍ ഒരുക്കുന്നത്.
ഓണക്കാലത്ത് ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങളുടേയും ചിത്രങ്ങള്‍ റിലീസിനുണ്ടാകും. എന്നാല്‍ മലയാളികളുടെ ഓര്‍മ്മയിലെ ദിലീപ് ചിത്രമില്ലാത്ത ആദ്യ ഓണമായിരിക്കും ഈ വര്‍ഷത്തേത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഓണക്കാലത്ത് തന്നെയായിരുന്നു നാദിര്‍ഷയോടൊപ്പം ചേര്‍ന്ന് ദിലീപ് 'ദേ മാവേലി കൊമ്പത്ത്' എന്ന പാരഡിഗാനങ്ങളുടെ കാസറ്റ് ഇറക്കുന്നത്. മിമിക്രി താരമായി അന്ന് തിളങ്ങിയിരുന്ന ദിലീപ് പിന്നീട് വെള്ളിത്തിരയിലെത്തിരയിലെ മിന്നുംതാരമായി മാറി. പിന്നീട് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി ചിത്രങ്ങളാണ് ഓരോ ഓണത്തിനും ദിലീപ് ഒരുക്കിയത്.
എന്നാല്‍ ഈ വര്‍ഷം മാധ്യമങ്ങളില്‍ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും തിയറ്ററുകളില്‍ ദിലീപ് ചിത്രങ്ങളില്ല. മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രമായ പുള്ളിക്കാരന്‍ സ്റ്റാറാ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയാണ് ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha





















