രാമലീല ഈ മാസവും തീയറ്ററിലെത്തില്ല

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് അനിശ്ചിതത്വത്തിലായ ചിത്രമാണ് രാമലീല. 14 കോടി മുതല്‍ മുടക്കില്‍ ടോമിച്ചന്‍ മുളകുപാടമാണ് രാമലീല നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂലായ് പത്തിന് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്ന ചിത്രം ആദ്യം ജൂലായ് 7ന് റിലീസ് നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് 21ലേക്ക് മാറ്റിയിരുന്നു.
ഇപ്പോളിതാ രാമലീല ഈ മാസവും തിയേറ്ററിലെത്തില്ല. ഓണച്ചിത്രങ്ങൾ തിയേറ്റർ വിടുന്നതിന് പിന്നാലെ സെപ്തംബർ 22ന് ചിത്രം റിലീസ് ചെയ്യുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് സംവിധായകൻ അരുൺ ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു. വൈകാതെ റിലീസിംഗ് തീയതി അറിയിക്കുമെന്നും അരുൺ ഗോപി വ്യക്തമാക്കിയിട്ടുണ്ട്.
സാങ്കേതിക കാരണങ്ങൾ കാരണമാണ് റിലീസ് വൈകുന്നത് എന്നായിരുന്നു അണിയറക്കാർ നൽകിയ വിശദീകരണം. എന്നാൽ ചിത്രം പിന്നീട് റിലീസ് ചെയ്യാനായില്ല. ഇതിനിടെ രാമലീലയുടെ റിലീസിന് ഒരു തടസവുമില്ലെന്ന് എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരളയുടെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha





















