സംവിധായകനാകാനുള്ള മോഹം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അജു

”ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ സഹസംവിധായകനായുള്ള അരങ്ങേറ്റത്തോടെ സംവിധാനമോഹം വിട്ടിരുന്നു. സംവിധായകന്റേത് അത്രയും മെനക്കേടുള്ള ഡെഡിക്കേഷനും വേണ്ട ജോലിയാണ്. ബുദ്ധിമുട്ടാനുള്ള ക്ഷമയൊന്നും എനിക്കില്ല. അതിലും എത്രയോ എളുപ്പമാണ് അഭിനയം.” അജുവർഗീസിന്റെ വാക്കുകളാണിവ.
സംവിധായകനാകുകയെന്നത് അജു വർഗീസിന്റെ ആഗ്രഹമായിരുന്നു. എന്നാൽ വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ സഹസംവിധായകനായ അജു വര്‍ഗീസ് അരങ്ങേറ്റ ചിത്രത്തോടെ തന്നെ സംവിധാനമോഹം ഉപേക്ഷിച്ചുവത്രെ. അതിന് കാരണമായത് നിവിന്‍ പോളിയുടെ പെരുമാറ്റമാണ്. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അജു താൻ സംവിധാനമോഹം ഉപേക്ഷിച്ചക്കാര്യം വ്യക്തമാക്കുന്നത്.
ഇനി അഭിനയിക്കുമ്പോള്‍ സംവിധായകന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിക്കുമെന്നും പണ്ട് ഷോട്ട് റെഡിയായി എന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു പറയുമ്പോള്‍ ഒരു ‘അഞ്ചു മിനുറ്റേ’ എന്ന് പറയുന്ന ആളായിരുന്നു താനെന്നും അജു പറയുന്നു. ജേക്കബിന്റെ സെറ്റില്‍ വച്ച് അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായി. ഷോട്ട് എടുക്കാറാകുമ്പോള്‍ നിവിനോട് ചെന്നു പറയും. ‘അളിയാ, ഷോട്ട് റെഡി’. പക്ഷെ നിവിന്‍ ‘ദാ വരുന്നെടാ’ എന്നു പറഞ്ഞ് ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ, പിടിച്ചാല്‍ കിട്ടില്ല.”-അജു കൂട്ടിചേർക്കുന്നു.
https://www.facebook.com/Malayalivartha





















