ഇക്കാലയളവില്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചത് ശ്രീനാഥ് പറഞ്ഞ ആ വാക്കുകളായിരുന്നു; മനസ് തുറന്ന് ശാന്തി കൃഷ്ണ

സിനിമയിലെ വിജയ ജോഡികളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. പ്രതീക്ഷിച്ചത് പോലെ ഇരുവരും വിവാഹിതരുമായി. എന്നാല്‍ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ദാമ്പത്യം തകര്‍ന്നു. പിന്നീട് ഇരുവരും രണ്ട് വഴിക്കായി. ശ്രീനാഥ് മരിക്കുകയും ചെയ്തു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ശാന്തി കൃഷ്ണ ശ്രീനാഥുമായുള്ള ദാമ്പത്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇക്കാലയളവില്‍ ശാന്തിയെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ശ്രീനാഥ് പറഞ്ഞ ആ വാക്കുകളായിരുന്നു. ഇതിനെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നത് ഇങ്ങനെ
വിവാഹ സമയത്ത് ശ്രീനാഥിന് പടങ്ങള്‍ വളരെ കുറവായിരുന്നു, ഞാന്‍ കുറേക്കൂടെ നല്ല സ്ഥാനത്തായിരുന്നു സിനിമയില്‍. ഞങ്ങള്‍ ഒരുമിച്ച് കുറെ പടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ സ്വയം വിചാരിച്ചു ദാമ്പത്യ ജീവിതത്തല്‍ ഒരു ‘ഈഗോ’ പ്രശ്നം ഉണ്ടാകേണ്ടെന്ന്. അതുകൊണ്ടാണ് ഞാന്‍ സിനിമയില്‍നിന്നു സ്വയം പിന്മാറിയത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പുരുഷന്റെ ഈഗോയ്ക്കുവേണ്ടി നമ്മുടെ ഈഗോ മാറ്റിവച്ചു എന്നതും ശരിയാണ്. പന്ത്രണ്ടു വര്‍ഷം നീണ്ട ദാമ്പത്യമായിരുന്നു ഞങ്ങളുടേത്. മികച്ച ഒരു കലാകാരനാണ് ശ്രീനാഥ്. സീരിയസ് വേഷങ്ങളും കോമഡിയും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടന്‍.
സിനിമയല്ലേ, ചാന്‍സുകള്‍ എപ്പോഴും ഒരു പോലെ ആയിരിക്കില്ലല്ലോ. ചില പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹത്തിന് അവസരങ്ങള്‍ കുറഞ്ഞു. ചില ഈഗോ പ്രശ്നങ്ങളും ഞങ്ങള്‍ക്കിടയിലുണ്ടായി. അന്നത്തെ സാഹചര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുമായിരുന്നില്ല. വിവാഹമോചനം രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. ആ സമയത്ത് ശ്രീനാഥ് എന്നോട് പറഞ്ഞു, അദ്ദേഹത്തിന്റെ സങ്കല്‍പത്തിന് അനുസരിച്ചുള്ള ഭാര്യ അല്ല ഞാന്‍ എന്ന്. അത് എന്നെ ഒരുപാട് വേദനിപ്പിച്ചു. വീട്ടുകാരുടെയും ബന്ധുക്കളുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചു 19-ാം വയസിലാണു ശാന്തികൃഷ്ണ ശ്രീനാഥിനൊപ്പം ജീവിതം തുടങ്ങിയത്.
https://www.facebook.com/Malayalivartha





















