സിനിമയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ അഭിമാനിക്കുന്നു; വിമന്‍ ഇന്‍ കളക്ടീവില്‍ ഞാനത്ര സജീവമല്ല: ഭാവന

ഈ സംഘടന കാലഘട്ടത്തിന്റെ ആവശ്യം. സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് നടി ഭാവന. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നു. ഭാവന പറഞ്ഞു.
വിമന്‍ ഇന്‍ കളക്ടീവ് ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്നും ഭാവന പറഞ്ഞു. എന്നാല്‍, താന്‍ സംഘടനയില്‍ അത്ര സജീവമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു ചാനലില്‍ 'ആദം ജോണി'ന്റെ സംവിധായകന്‍ ജിനു എബ്രഹാമുമായി സംവദിച്ചപ്പോഴാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആദം ജോണ്‍ താന്‍ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണെന്നും സ്‌കോട്ട്‌ലന്‍ഡിലെ ചിത്രീകരണം മറക്കാനാകില്ലെന്നും ഭാവന പറഞ്ഞു.
സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് സംവിധായകനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അവിടെനിന്ന് തിരികെ പോരാന്‍ തോന്നാതായി. ഭാവന പറഞ്ഞു. ആ 52 ദിവസങ്ങള്‍ എനിയ്ക്ക് ഒരുപാട് കാര്യങ്ങള്‍ തിരിച്ചുകിട്ടിയതുപോലെയുള്ള ഫീല്‍ ആയിരുന്നു. ക്യാമറയുടെ പിന്നിലേക്കും സ്ത്രീകള്‍ കടന്നുവരണം. സിനിമയില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ പേടിച്ച് മാറിനില്‍ക്കേണ്ട കാര്യമില്ല. നേരിടുന്ന പ്രശ്‌നങ്ങള്‍ പറതാനുള്ള 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' പോലെയുള്ള ഒരു പ്ലാറ്റ്‌ഫോം ഉള്ളത് നല്ലതാണ്. നടി വ്യക്തമാക്കി.
ശശികുമാര്‍ ചിത്രം 'മാസ്‌റ്റേഴ്‌സ്', അനില്‍ സി.മേനോന്‍ ചിത്രം 'ലണ്ടന്‍ ബ്രിഡ്ജ്' എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദം'. കേളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായിരുന്നു ചിത്രീകരണം. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നരേന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha





















