പൃഥ്വിരാജ് ചിത്രത്തിൽനിന്നും മംമ്ത പിന്മാറി; കാരണം വെളിപ്പെടുത്തി നടി

അൻവർ എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജ്-മംമ്ത താരജോഡികൾ ഒന്നിക്കാനിരുന്ന ചിത്രത്തിൽനിന്നും മംമ്ത പിന്മാറി. നിര്‍മല്‍ സംവിധാനം ചെയ്യുന്ന ഡെട്രോയിറ്റ് ക്രോസിങ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിക്കാനിരുന്നത്.
ഡേറ്റിന്റെ പ്രശ്‌നം കാരണം മാറുന്നു എന്നായിരുന്നു മംമ്തയുടെ വിശദീകരണം. എന്നാല്‍ മംമ്ത ഇപ്പോൾ ഫഹദ് ഫാസില്‍ നായകനാകുന്ന കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ സിനിമയുടെ ഡേറ്റുമായി ക്ലാഷായതിനാലാണ് മംമ്ത പൃഥ്വിരാജ്ചിത്രം ഉപേക്ഷിച്ചത്
https://www.facebook.com/Malayalivartha





















