നടൻ ശ്രീനിവാസന്റെ കണ്ണൂരിലെ വീടിന് നേരെ കരി ഓയിൽ പ്രയോഗം

നടന്‍ ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ ഒഴിച്ചു. കൂത്തുപറമ്പിനടുത്ത് പൂക്കോടുള്ള ശ്രീനിവാസന്റെ വീടിന് നേരെയാണ് അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആണ് കരിഓയില്‍ ഒഴിച്ചത്. വീടിന്റെ ചുമരിലും ഗെയിറ്റിലുമാണ് കരിഓയില്‍ ഒഴിച്ചത്. ദിലീപിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയാണോ അതോ അക്രമരാഷ്ട്രീയത്തിനെതിരായ വിമര്‍ശനങ്ങളാണോ കരിഓയില്‍ പ്രയോഗത്തിന് പിന്നിലെ വൈരാഗ്യമെന്ന് വ്യക്തമല്ല.
ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ ശനിയാഴ്ച അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീടിന് നേരെ കരിഓയില്‍ ഒഴിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് കൂടാതെ സമീപകാലത്തായി നടത്തുന്ന പ്രസംഗങ്ങളിലെല്ലാം കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















