സംയുക്ത വര്‍മ്മയുടെ യോഗ പരിശീലനം; വൈറലായി ചിത്രങ്ങൾ!!

ലാല്‍ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്തയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്തയും. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാണ് സംയുക്താവര്‍മ്മ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരത്തിന്റെ തിരിച്ചു വരവിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
പതിനഞ്ചു വര്‍ഷമായി ബിജു മേനോനും സംയുക്തയും ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ സംയുക്ത ഉത്തമ കുടുംബിനിയുടെ റോളിലാണ് ഇപ്പോള്‍, ബിജുവിന്റെ പ്രിയതമയായി, ദക്ഷിന്റെ അമ്മയായി തിരക്കിലാണ് സംയുക്തയിപ്പോള്‍. സിനിമയില്‍ സജീവമല്ലെങ്കിലും യോഗയും നൃത്തവുമൊക്കെയായി ആള്‍ നല്ല തിരക്കിലാണ്.
അഭിനയത്തിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് സംയുക്താവര്‍മ അഭിനയം നിര്‍ത്തിയത്. ഇപ്പോള്‍ കുടുംബ ജീവിതത്തില്‍ മാത്രമാണ് ശ്രദ്ധ. മലയാളസിനിമയില്‍ ക്ലീന്‍ ഇമേജുള്ള അപൂര്‍വം നായികമാരില്‍ ഒരാളാണ് സംയുക്താവര്‍മ. ബിജുമേനോനുമായി പ്രണയം തുടങ്ങിയ നാള്‍ മുതല്‍ കുടുംബ ജീവിതത്തെ കുറിച്ച് മാത്രമാണ് താരം ചിന്തിച്ചത്. അതുകൊണ്ടുതന്നെ ഈ താര ദമ്പതികൾക്ക് ആരാധകരേറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംയുക്തയുടെ യോഗ ചിത്രങ്ങളാണ്. സംയുക്തയുടെ വൈറലായ യോഗ ചിത്രങ്ങൾ കാണാം...









https://www.facebook.com/Malayalivartha





















