വീണ്ടും മഞ്ജു വാര്‍ത്തകളില്‍...അമ്പരപ്പിക്കുന്ന മേക്കോവറില്‍ മഞ്ജു, ആശംസകളോടെ വരവേറ്റ് ധനുഷും പൃഥ്വിയും ദുല്‍ഖറും നിവിനും

സാധാരണക്കാരില്‍ സാധാരണക്കാരി. എന്നാല്‍ എല്ലാ കൃസൃതിത്തരങ്ങളും നിറഞ്ഞ വേലക്കാരി. കൗമാരക്കാരിയായ മകളുടെ അമ്മയായി അമ്പരപ്പിക്കുന്ന മേക്ക് ഓവറില്‍ മഞ്ജു വാര്യര്‍. ചെങ്കല്‍ച്ചൂള നിവാസിയായ സുജാത എന്ന വീട്ടമ്മയുടെ റോളില്‍ മഞ്ജു വാര്യര്‍ എത്തുന്ന ഉദാഹരണം സുജാതയുടെ ടീസര്‍ പുറത്തുവിട്ടത് തെന്നിന്ത്യയിലെ പ്രമുഖ യുവതാരങ്ങളാണ്. ധനുഷ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫലി, പാര്‍വതി, റിമാ കല്ലിങ്കല്‍, ഇന്ദ്രജിത്ത് തുടങ്ങിവയവരാണ് ഫേസ്ബുക്കിലൂടെ ഒരേ സമയം സിനിമയുടെ ടീസര്‍ പുറത്തിറക്കിയത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും നിര്‍മ്മിക്കുന്ന സിനിമ ഫാന്റം പ്രവീണ്‍ എന്ന നവാഗത സംവിധായകനാണ് ഒരുക്കുന്നത്.
മംമ്താ മോഹന്‍ദാസ്, നെടുമുടി വേണു, ജോജു ജോര്‍ജ്ജ് എന്നിവരാണ് മറ്റ് താരങ്ങള്‍. കലക്ടറുടെ റോളിലാണ് മംമ്താ മോഹന്‍ദാസ്. കമല്‍ സംവിധാനം ചെയ്യുന്ന മാധവിക്കുട്ടിയുടെ ജീവിതകഥ ആമിയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് മഞ്ജു വാര്യര്‍ ഉദാഹരണം സുജാതയില്‍ ജോയിന്‍ ചെയ്തത്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹസംവിധായകനായിരുന്നു പ്രവീണ്‍. അശ്വിനി അയ്യര്‍ തിവാരി തമിഴില്‍ ഹിന്ദിയില്‍ നീല്‍ ബട്ടേ സന്നറ്റ എന്ന പേരില്‍ ഹിന്ദിയിലും അമ്മ കണക്ക് എന്ന പേരില്‍ തമിഴിലും ഒരുക്കിയ സിനിമയുടെ സ്വതന്ത്ര റീമേക്ക് ആണ് ചിത്രമെന്നും സൂചനയുണ്ട്.
അനുരാഗ കരിക്കിന്‍ വെള്ളം, എ ബിസിഡി എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ നവീന്‍ ഭാസ്‌കറിനൊപ്പം ചേര്‍ന്ന് മാര്‍ട്ടിന്‍ പ്രക്കാട്ടാണ് സിനിമയുടെ തിരക്കഥ. ഗോപീസുന്ദര്‍ സംഗീത സംവിധാനവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ദ സീന്‍ സ്റ്റുഡിയോസാണ് നിര്‍മ്മാണം
https://www.facebook.com/Malayalivartha





















