പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തല്‍ക്കാലം ചിന്തിക്കുന്നില്ല; അഭിനയം നിര്‍ത്താനൊരുങ്ങി പ്രിയാ ആനന്ദ്

എസ്രയില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച പ്രിയാ ആനന്ദ് അഭിനയം നിര്‍ത്താന്‍ ഒരുങ്ങി. സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി ചെന്നൈയില്‍ എത്തിയ പ്രിയയെ സഹായിച്ച ഒരു സുഹൃത്തുണ്ടായിരുന്നു. സഹോദരനെ പോലെ സ്‌നേഹിച്ച അയാളുടെ വീട്ടിലാണ് താരം കഴിഞ്ഞിരുന്നത്. ഒരു വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ അയാള്‍ മരിച്ചു. അത് താരത്തിന് വിശ്വസിക്കാനേ കഴിഞ്ഞില്ല. ആ ഷോക്കില്‍ നിന്ന് മോചിതയാവാന്‍ ഏറെക്കാലമെടുത്തു. ആ സമയത്ത് ഒരുപാട് അവസരങ്ങള്‍ വന്നെങ്കിലും അതെല്ലാം നിരസിച്ചു. സിനിമയിലെത്തിയതും പ്രശസ്തി ഉണ്ടായതിനും കാരണം അവനാണ്, അവനില്ലാതെ എന്തിന് അഭിനയിക്കണം എന്ന് ചിന്തിച്ചു.
ദുഖം ഒളിപ്പിച്ച് അഭിനയിക്കാനൊക്കില്ലല്ലോ, അങ്ങനെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. ഈ സമയത്താണ് സംവിധായകന്‍ ജ്ഞാനവേല്‍ കഥ പറയാന്‍ വന്നത്. വെറുതെ എന്റെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത് എന്തിനാണ് എന്നാണ് പ്രിയ അദ്ദേഹത്തോട് ചോദിച്ചത്. എന്നാല്‍ നിങ്ങള്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധമില്ല, കഥ കേള്‍ക്കൂ എന്ന് മാത്രമാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. കഥ കേട്ടപ്പോള്‍ അന്നത്തെ അവസ്ഥയില്‍ നിന്ന് പുറത്ത് കടക്കാന്‍ പറ്റിയ പോസിറ്റീവ് എനര്‍ജിയുള്ളതാണെന്ന് മനസിലായി. അങ്ങനെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ആ സിനിമ പുതിയ ഉന്‍മേഷം നല്‍കി. മനസ് റിലാക്‌സ് ആയെന്നും താരം ഓര്‍മിച്ചു.
പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തല്‍ക്കാലം ചിന്തിക്കുന്നില്ലെന്നും പ്രിയ ആനന്ദ് വ്യക്തമാക്കി. വലിയൊരു ദുഖത്തില്‍ നിന്ന് കരകയറിയതേയുള്ളൂ. സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. അതുകൊണ്ട് മനസിപ്പോള്‍ ശാന്തമാണ്. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം, അത്രമാത്രം. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകള്‍ക്ക് പുറമേ കന്നടിയിലും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് താരം. മുമ്പ് ബോളിവുഡില്‍ അഭിനയിച്ച ബക്രി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha





















