അനിതയുടെ കുടുംബത്തെ കാണാന്‍ വിജയ് എത്തി

ഉയര്‍ന്ന മാര്‍ക്ക് നേടി പ്ലസ്ടു വിജയിച്ചെങ്കിലും നീറ്റ് പരീക്ഷയില്‍ തോറ്റതോടെ ഡോക്ടര്‍ സ്വപ്നം പൊലിഞ്ഞ് ആത്മഹത്യ ചെയ്ത അനിതയുടെ കുടുംബത്തിന് ആശ്വാസവുമായി ഇളയദളപതി വിജയ്. കഴിഞ്ഞ ദിവസം അനിതയുടെ വീട്ടിലെത്തിയ വിജയ് അനിതയുടെ മാതാപിതാക്കള്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ചു. 1200ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത പ്ലസ്ടു വിജയിച്ചത്. കണക്ക്, ഫിസിക്‌സ് വിഷയങ്ങളില്‍ 200ല്‍ 200 മാര്‍ക്കും അനിതയുടെ പഠനനിലവാരം ഉയര്‍ത്തി കാണിക്കുന്നതാണ്. ഇതോടെ ഗ്രാമത്തില്‍ നിന്ന് ഒരു ഡോക്ടറായി മകള്‍ ഉയര്‍ന്നു വരുമെന്ന് സ്വപ്നം കണ്ട അച്ഛനും അമ്മയും ഇപ്പോള്‍ മകളുടെ ചിത്രത്തിന് മുന്നില്‍ കണ്ണീരുമായി കഴിയുന്നു. കുടുംബത്തോടൊപ്പം ചിലവഴിച്ച വിജയ് കണ്ണീരോടെയാണ് മടങ്ങിയത്. തന്റെ പിന്തുണയും സഹായവും പ്രഖ്യാപിക്കുകയും ചെയ്തു.
അനിതയുടെ മരണത്തോടെ തമിഴ്‌നാട്ടില്‍ നീറ്റിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാണ്. നീറ്റ് പരീക്ഷ മാറ്റി സംസ്ഥാന തലത്തിലേയ്ക്കാക്കണമെന്ന് അനിതയും ആവശ്യപ്പെട്ടിരുന്നു. അനിതയുടെ മരണത്തില്‍ താരങ്ങളും രാഷ്ട്രീയക്കാരും സമൂഹ മാധ്യമങ്ങളിലൂടെ വന്‍ പ്രതിഷേധവും ദുഖം രേഖപ്പെടുത്തലുമായിരുന്നു, ഇപ്പോഴും ഇത് തുടരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിശബ്ദത പാലിച്ച വിജയുടെ സന്ദര്‍ശനം ഏറെ രഹസ്യമായിരുന്നു.
വീട്ടിലുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിജയുടെ സന്ദര്‍ശനം മാധ്യമങ്ങൾ അറിഞ്ഞത്
https://www.facebook.com/Malayalivartha





















