അച്ഛൻ ബി.ജെ.പി.യിലെത്തി എം.പിയായതിനുശേഷമുണ്ടായ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവച്ച് ഗോകുൽ സുരേഷ്

ഗോകുൽ സുരേഷിനെ അറിയാത്ത മലയാളിപ്രേക്ഷകർ ഇല്ല. മുത്തുഗൗ എന്ന ചിത്രത്തിലൂടെ ഏവർക്കും സുപരിചിതനാണ് ഗോകുൽ. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് തന്റെ അച്ഛന്റെ രാഷ്ട്രിയ പ്രവേശനത്തെക്കുറിച്ചും ഇഷ്ട ചിത്രങ്ങളെക്കുറിച്ചും പറയുന്നതിങ്ങനെ;
''അച്ഛന്‍ ബി.ജെ.പി.യിലെത്തി എം.പി.യായപ്പോള്‍ ഏറ്റവും കൂടുതല്‍ ടോര്‍ച്ചറിംഗ് അനുഭവിച്ചത് ഞാനായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി.ജെ.പി.യുടെ എം.പി.യായത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍നിന്നു പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി മാനസികമായി ടോര്‍ച്ചറിംഗ് ചെയ്തു. ഇതെന്നെ മാനസികമായി വളരെയേറെ വിഷമിപ്പിച്ചു''.
''അച്ഛന്റെ ആക്ഷൻ കഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങള്‍ ഇഷ്ടമാണ്. അച്ഛന്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്കു താല്പര്യമില്ല. എന്നാല്‍ അപ്പോത്തിക്കിരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എനിക്കിഷ്ടമാണ്. അച്ഛന്റെ പോലീസ് വേഷങ്ങള്‍ കാണുമ്പോള്‍ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ ഞാനും അനിയത്തി ഭാഗ്യവും ചേര്‍ന്ന് അച്ഛനെ സല്യൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എം.പി.യായതിനു ശേഷം പോലീസുകാര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നാറുണ്ട്''.
https://www.facebook.com/Malayalivartha





















