ദീപികയുടേയും രണ്‍വീര്‍ സിങിന്റേയും പ്രണയം വിവാഹത്തിലേക്ക്... വിവാഹ ക്ഷണക്കത്ത് പുറത്തുവിട്ട് താരങ്ങൾ

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും വിവാഹ ക്ഷണക്കത്ത് പുറത്തുവിട്ടത്. നവംബര്‍ 14നും 15നുമാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും റണ്‍വീര്‍ സിങ്ങും വിവാഹിതരാകുന്നത്. എന്നാല്‍ എവിടെ വെച്ചാണ് വിവാഹമെന്നോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
രാം ലീല എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് ഭാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ചഭിനയിച്ചു. രാംലീലയുടെ സെറ്റില്‍വെച്ചാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്.
നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസയേകി രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് താരങ്ങളുടെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് സ്ഥിരീകരണം വരുന്നത്.
https://www.facebook.com/Malayalivartha