രണ്‍വീര്‍ ദീപിക വിവാഹത്തിന് ആശംസകളുമായി ബോളിവുഡ് താരങ്ങള്‍

രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും വിവാഹത്തിന് ആശംസകളുമായി ബോളിവുഡ്. ദീപികയും റണ്‍വീറും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ ക്ഷണപത്രം പങ്കുവച്ചതിന് പിന്നാലെയാണ് ആശംസകളുമായി താരങ്ങളെത്തിയത്. അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, കരണ്‍ ജോഹര്‍, ക്രിതി സനന്‍, നിമ്രത് കൗര്‍ എന്നിവരടക്കം നിരവധി പേരാണ് ആശംസകളറിയിച്ചത്.
'നടക്കാനിരിക്കുന്ന' വിവാഹത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇപ്പോഴാണ് താരങ്ങള്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടുന്നത്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കത്തില്‍ തീയ്യതിയുമുണ്ട്. നവംബര്‍ 14, 15 തീയ്യതികളിലാവും വിവാഹം നടക്കുക.
സഞ്ജയ് ലീല ബന്‍സാലിയുടെ 2013 ചിത്രം രാംലീല മുതല്‍ അടുത്ത സൗഹൃദം ആരംഭിച്ചതാണ് ദീപികയും രണ്‍വീറും.
സോഷ്യല്‍ മീഡിയയിലും മറ്റും ബന്ധത്തിന്റെ ഊഷ്മളത കാട്ടുന്ന ചിത്രങ്ങള്‍ പങ്കുവെക്കുക പതിവായിരുന്നെങ്കിലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ എപ്പോഴും മൗനം പാലിച്ചു.
https://www.facebook.com/Malayalivartha