ജേക്കപ്പിന്റെ സ്വര്‍ഗ രാജ്യത്തില്‍ നിവിന്‍ പേളിയുടെ അമ്മയായി തിളങ്ങിയ നടി മീ ടൂവിൽ വെളിപ്പെുത്തലുമായി രംഗത്ത്...

ജേക്കപ്പിന്റെ സ്വര്‍ഗ രാജ്യത്തില്‍ നിവിന്‍ പേളിയുടെ അമ്മയായി തിളങ്ങിയ നടി മീ ടൂവിൽ വെളിപ്പെുത്തലുമായി രംഗത്ത്. ലക്ഷ്മി രാമകൃഷ്ണനും രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ് നടി ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ലക്ഷ്മിയുടെ മീടൂ വെളിപ്പെടുത്തലിന് പിന്നാലെ മാപ്പ പറഞ്ഞ് നിഖില്‍ രംഗത്തെത്തിയിട്ടുണ്ട്.
അറിയാതെ ലക്ഷ്മിയെ എപ്പോഴെങ്കിലും ലക്ഷ്മിയെ ബുദ്ധിമുട്ടിച്ചുവെങ്കില്‍ താന്‍ ഈ അവസരത്തില്‍ മാപ്പ് ചോദിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. കൂടാതെ ലിംഗഭേദമില്ലാതെ സിനിമയില്‍ എത്തുന്ന പുതിയ തലുമറയ്ക്ക് തങ്ങളുടെ കഴിവിനൊത്തുള്ള അവസരങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും നടിയുടെ മീടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിഖില്‍ പ്രതികരിച്ചിട്ടുണ്ട്..
പലപ്പോഴും സങ്കടം ചിരിയിൽ ഒതുക്കാൻ ശ്രമിച്ചിരുന്നു. ഇന്നത് പുറത്ത് പറയണോ വേണ്ടയോ എന്ന് ഞാനൊരുപാട് ചിന്തിച്ചു. മീടൂവിൽ വെളിപ്പെടുത്തുന്നതിന് മുൻപ് ആ പേര് പറയണോ എന്നും ആലോചിച്ചു. പിന്നെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.
നിഖിലിന്റെ പേര് പറയാന്‍ നൂറ് പ്രാവശ്യം ആലോചിച്ചിരുന്നു. എന്റെ കരിയര്‍ വരെ നശിപ്പിക്കുമോ എന്ന താന്‍ ഭയന്നിരുന്നു. പക്ഷെ ഇതിന്റെ പേരില്‍ എന്ത് പ്രശ്നം വന്നാലും ഞാന്‍ നേരിടാന്‍ തയ്യാറാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. എന്നെക്കാള്‍ 10 വയസ്സിനു മുതിര്‍ന്ന വ്യക്തിയാണ് നിഖില്‍.
അയാളുടെ കാരുണ്യം തേടി സിനിമയില്‍ പ്രവേശിക്കാന്‍ ആയിരക്കണക്കിന് സിനിമ മോഹിയായ പെണ്‍കുട്ടികള്‍ കാത്ത് നില്‍പ്പുണ്ട്. അവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുവെന്നും ലക്ഷ്മി ആശങ്കപ്പെടുന്നുണ്ട്. ഈ വിഷയം നടി നേരത്തേയും വെളിപ്പെടുത്തിയിരുന്നു. ഈ വിഷയം നടി നേരത്തേയും വെളിപ്പെടുത്തിയിരുന്നു. ആരുടേയും പേര് പറയാതെയായിരുന്നു ഇരയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇപ്പോള്‍ അത് പറയാനുള്ള സമയമാണെന്നു ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
സിനിമ മേഖലയില്‍ നിന്ന് തങ്ങള്‍ അനുഭവിച്ച ദുഷ്കരമായ അനുഭവങ്ങള്‍ നടിമാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നടിക്കുകയാണ്. നടിമാര്‍ മാത്രമല്ല നടന്‍മാരും മീ ടൂ വെളിപ്പെുത്തലുമായി ഇപ്പോള്‍ രംഗത്തെത്തുകയാണ്.
https://www.facebook.com/Malayalivartha