ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി; ഉടന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമെന്ന് സ്റ്റീഫന്‍ ദേവസി

അന്തരിച്ച വയലിനിസ്റ് ബാലഭാസ്കറിനെ കുറിച്ചുള്ള ഓർമ്മകൾ ഓരോ നിമിഷവും മറക്കാനാവാത്ത മനസ്സിന്റെ വിങ്ങലുകളാകുകയാണ്. ലക്ഷ്മിയെ തനിച്ചാക്കി ബാലുവും ജാനിയും യാത്രയായപ്പോൾ എല്ലാവരുടെയും ഉള്ളിൽ കനലായി മാറിയത് തനിച്ചായ ലക്ഷ്മിയെ കുറിച്ചായിരുന്നു.
ഗുരുത പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ സുഖംപ്രാപിച്ച് വരികയാണെന്നും ഉടന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമെന്നും സ്റ്റീഫന്‍ അറിയിച്ചു. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് കുടുംബസുഹൃത്ത് കൂടിയായ സ്റ്റീഫന്‍ ദേവസ്സി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ലക്ഷ്മി ചികിത്സയില്‍ കഴിയുന്നത്.
ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് താന്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍ അറിയിച്ചതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു. അന്ന് അബോധാവസ്ഥയ്ക്കിടയില്‍ ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി അന്വേഷിച്ചത് മകളെയായിരുന്നു.
പിന്നീട് ബാലു എവിടെയെന്നും അവര്‍ തിരക്കിയിരുന്നു. ലക്ഷ്മിയുടെ അമ്മയായിരുന്നു ആ വാര്‍ത്ത അറിയിച്ചത്. പ്രത്യേകിച്ച് പ്രതികരണമില്ലാത്ത അവസ്ഥയിലായിരുന്നു ലക്ഷ്മി. ഇതായിരുന്നു ഡോക്ടര്‍മാരെ ഭയപ്പെടുത്തിയതും. വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയതിന് ശേഷമായിരുന്നു ആ ദുരന്തവാര്‍ത്തയെക്കുറിച്ച് ലക്ഷ്മിയെ അറിയിച്ചത്. അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. സെപ്റ്റംബര്‍ ഇരുപ്പത്തിയഞ്ചാം തീയതി തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു.
ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെ നാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha