അദ്ധേഹത്തെ കുറിച്ച് ചില മോശം കഥകൾ ഞാനും കേട്ടിട്ടുണ്ട്; വൈരമുത്തുവിനെതിരേ വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്റെ സഹോദരി റെയ്ഹാന

മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങിയ വിഖ്യാത തമിഴ് ചലച്ചിത്രഗാനമെഴുത്തു കാരന്‍ വൈരമുത്തുവിനെതിരേ വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്റെ സഹോദരി റെയ്ഹാന. വൈരമുത്തുവിനെക്കുറിച്ച് ചില കഥകള്‍ താനും കേട്ടിരുന്നെന്നാണ് റെയ്ഹാനയുടെ വെളിപ്പെടുത്തല്‍. അനേകം യുവതികള്‍ വൈരമുത്തുവിനെ കുറിച്ച് തന്നോട് പറഞ്ഞിരുന്നെന്ന് ന്യൂസ് മിനിറ്റിനോടാണ് റെയ്ഹാന പറഞ്ഞിരിക്കുന്നത്.
''വൈരമുത്തുവിനെ കുറിച്ച് തന്നോട് അനേകം പെണ്‍കുട്ടികള്‍ പറഞ്ഞിട്ടുണ്ട്. ഒരു പക്ഷേ അനേകം പേര്‍ നേരിട്ട പരസ്യമായ രഹസ്യമാണ് ഇത്.'' റെയ്ഹാന പറയുന്നു. അതേസമയം വ്യക്തിപരമായി താന്‍ ഇത്തരം അനുഭവങ്ങള്‍ നേരിട്ടില്ലെന്നും നടന്നിട്ടുള്ള വളരെ കുറച്ചു കൂടിക്കാഴ്ചകളില്‍ വൈരമുത്തു തന്നോട് മാന്യതയോടും മര്യാദയോടുമാണ് പെരുമാറിയിരുന്നത്. അതുകൊണ്ടു തന്നെ താന്‍ എങ്ങിനെ അദ്ദേഹത്തെ കുറ്റപ്പെടുത്തുമെന്നും റെയ്ഹാന ചോദിക്കുന്നു. ആരെങ്കിലും അത്തരം അനുഭവം നേരിട്ടിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുക തന്നെ വേണമെന്നും പറഞ്ഞു.
മണിരത്‌നത്തിന്റെ റോജ മുതല്‍ അനേം സിനിമകളില്‍ ഹിറ്റ് ഗാനം ഒരുക്കിയ കൂട്ടുകെട്ടാണ് എആര്‍ റഹ്മാന്‍-വൈരമുത്തു ടീം. വൈരമുത്തുവിന്റെ ലൈംഗികത മുന്‍ നിര്‍ത്തിയുള്ള പെരുമാറ്റം തുറന്നു പറഞ്ഞ് ആദ്യം രംഗത്ത് വന്നത് ഗായിക ചിന്മയിയാണ്. അതിന് ശേഷം മീ ടൂവിന്റെ ഭാഗമായി മറ്റനേകം ആള്‍ക്കാര്‍ വൈരമുത്തുവിനെതിരേ രംഗത്തു വരികയും ചെയ്തു.
https://www.facebook.com/Malayalivartha