ദിലീപ് ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ നിന്നും റായി ലക്ഷ്മിയെ മാറ്റാന്‍ കാരണം?

ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സിനായി തീരുമാനിച്ചിരുന്നത് റായി ലക്ഷ്മിയെയായിരുന്നു. ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍ തയ്യാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സംസാരിക്കുന്നതെന്നും ഇത് നടിയുടെ ഇരട്ടത്താപ്പാണെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ചിത്രത്തില്‍ ഐറ്റം ഡാന്‍സിനായി താരത്തെ തീരുമാനിച്ചെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ താരം കടുംപിടിത്തം പിടിക്കുകയായിരുന്നു. മൂന്ന് ദിവസത്തേക്ക് പത്തുലക്ഷം രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്.
എന്നാല്‍ ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി നല്‍കാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായില്ല.
പ്രതിഫലത്തില്‍ തന്നെ ഉറച്ചുനിന്ന നടി ഓഫറിനു വേണ്ടി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്ന് നേഹ അയ്യരെയാണ് ദിലീപ് ചിത്രത്തിലേയ്ക്ക് പരിഗണിച്ചത്.
https://www.facebook.com/Malayalivartha