മീ ടൂ ക്യാമ്പയിന്‍ തകര്‍ത്തുകൊണ്ടിരിക്കുമ്പോഴും ഞരമ്പുരോഗികള്‍ക്ക് ഒരവസാനവും ഇല്ല

മീടൂ ക്യാമ്പയിനിലൂടെ വികൃത മാനസരുടെ തനിനിറം താരങ്ങള്‍ വലിച്ചു കീറുന്നുണ്ടെങ്കിലും അത്തരക്കാരുടെ മനോഭാവത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതിന് തെളിവുമായി നടി അന്‍സിബ രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അന്‍സിബ. നിങ്ങളുടെ നഗ്‌ന ചിത്രം അയച്ചാല്‍ പണം നല്‍കാമെന്നാണ് അജീഷ് എന്ന് പേരുള്ള യുവാവ് അന്‍സിബയ്ക്ക് അയച്ച സന്ദേശം.
നടി പോസ്റ്റ് ചെയ്ത വിഡിയോയുടെ താഴെ കമന്റുമായി എത്തി അയാള്‍ വീണ്ടും പ്രതികരിക്കുകയുണ്ടായി. ഇയാള്‍ അശ്ലീലസന്ദേശം അയച്ചുവെന്നും വ്യാജ അക്കൗണ്ടിലൂടെ മെസേജ് ചെയ്താലും നിങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടുപിടിക്കുമെന്ന് അന്‍സിബ പരാതിപ്പെടുകയും ചെയ്തു.
എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ അക്കൗണ്ട് ആണെന്നായിരുന്നു അയാളുടെ മറുപടി. മീ ടു പോലെ ധീരമായ ക്യാംപെയ്‌നുകള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുമ്പോഴും ഇതുപോലുള്ളവര്‍ അതിനെ നിസ്സാരവത്കരിക്കുകയാണെന്ന് അന്‍സിബ പറയുന്നു.
ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അധികാരപ്പെട്ടവര്‍ അത് ചെയ്യണമെന്നും വരുന്ന തലമുറയ്ക്കുപോലും ഇത്തരക്കാര്‍ ശാപമാകുമെന്നും അന്‍സിബ തുറന്നടിക്കുന്നു.
https://www.facebook.com/Malayalivartha