ഞാന്‍ അമ്മയെ പോലെ കരുതിയ വ്യക്തിയാണ് ഈ ചതി എന്നോട് കാണിച്ചത്... അതും പ്രശസ്ത നര്‍ത്തകിയായ ഒരു സ്ത്രീ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല.. അവരും എന്റെ മകളും തമ്മില്‍ വളരെ അടുപ്പമുള്ളവരാണെന്ന് കാണിക്കാനായി വിവാഹത്തിന് ഇവര്‍ തന്നെ ഒരു വിഡിയോഗ്രാഫറെവെച്ച് കല്യാണം ഷൂട്ട് ചെയ്ത് ഉടന്‍ തന്നെ അത് യൂട്യൂബില്‍ നല്‍കി... മഹാലക്ഷ്മിയുടെ മാതാപിതാക്കളായ ഞങ്ങളേക്കാള്‍ കല്യാണത്തിന് തിളങ്ങിയത് അവരാണ്... മഹാലക്ഷ്മിയുടെ വിവാഹദിവസം സംഭവിച്ചത് ഇതാണ്.. വെളിപ്പെടുത്തലുമായി മഹാലക്ഷ്മിയുടെ അച്ഛന്‍

കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു മലയാളത്തിന്റെ യുവ നടിയും നർത്തകിയുമായ മഹാലക്ഷ്മിയുടെ വിവാഹം. വയനാട് സ്വദേശിയും, തിരുവനന്തപുരം ഐഎസ്‌ആര്‍ഓ ജീവനക്കാരനുമായ നിര്‍മല്‍ കൃഷ്ണയാണ് മഹാ ലക്ഷ്മിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി കൂടെ കൂട്ടിയത്. ആഢംബരപൂര്‍വ്വമാണ് നടി മഹാലക്ഷ്മയുടെ വിവാഹം മൃദംഗവിദ്വാനും സംഗീതജ്ഞനുമായ സര്‍വേശ്വരന്‍ ഗണേശന്‍ നടത്തിയത്. എന്നാല്‍ മകളുടെ വിവാഹസദ്യ തങ്ങളുടെ സംഭാവനയാണെന്ന് പ്രശസ്തയായ ഒരു അമ്മയും മകളും പ്രചരിപ്പിച്ചിരുന്നു. മഹാലക്ഷ്മിയുടെ വിവാഹത്തിനെന്ന് പറഞ്ഞ് ഇവര്‍ പലരില്‍ നിന്നും വലിയ തുക സംഭാവനയായി പിരിച്ചെന്നും സര്‍വേശ്വരന്‍ പറയുന്നു.
ഇതില്‍ വ്യക്തത വരുത്തി അദ്ദേഹം സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പും എഴുതിയിരുന്നു. മകളുടെ വിവാഹസദ്യയുടെ ക്രെഡിറ്റ് മറ്റൊരു കുടുംബം നേടിയെടുത്ത ചതിയുടെ കഥ സര്‍വേശ്വരന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.. 'ഞാന്‍ അമ്മയെ പോലെ കരുതിയ വ്യക്തിയാണ് ഈ ചതി എന്നോട് കാണിച്ചത്. അതും പ്രശസ്ത നര്‍ത്തകിയായ ഒരു സ്ത്രീ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയതല്ല. മുപ്പത്തിയഞ്ച് വര്‍ഷമായി എനിക്കവരെ അറിയാവുന്നതാണ്. വയനാട്ടില്‍ നടന്ന റിസപ്ഷന്‍ കുടുംബാംഗങ്ങളല്ലാതെ ഞാന്‍ ക്ഷണിച്ചതും ഇവരെ മാത്രമാണ്. അങ്ങനെയുള്ളവരാണ് എന്റെ മകളുടെ വിവാഹസദ്യയ്ക്കെന്ന് പറഞ്ഞ് പല പ്രശസ്തരുടെ പക്കല്‍ നിന്നുപോലും ഇവര്‍ പണം കൈപ്പറ്റി. മഹാലക്ഷ്മിയുടെ വിവാഹത്തിന് യാതൊരു വിധ സംഭാവനകളും സ്വീകരിക്കുന്നതല്ലെന്ന് വിവാഹക്ഷണക്കത്തില്‍ പ്രത്യേകം കുറിച്ചിരുന്നതാണ്. ഡിസംബര്‍ 15നായിരുന്നു വിവാഹം 21ന് ശേഷമാണ് ഈ സംഭാവന വിവരം ഞാന്‍ അറിയുന്നത്. ഞങ്ങളുടെ നൃത്തവിദ്യാലയത്തില്‍ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ തമ്മില്‍ മഹാലക്ഷ്മിയുടെ വിവാഹത്തിന് യാതൊന്നും വാങ്ങിയില്ലെന്ന് പറഞ്ഞിട്ട്, സദ്യയ്ക്കാണെന്ന് പറഞ്ഞ് പിരിച്ചല്ലോ എന്ന് സംസാരിച്ചു. ഞാന്‍ ഈ വിവരം അറിഞ്ഞു. ആ നിമിഷം തന്നെ ഏത് രക്ഷിതാവിന്റെ കയ്യില്‍ നിന്നാണോ അവര്‍ പണം വാങ്ങിയത് അത് തിരിച്ച് കൊടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പലരില്‍ നിന്നും പണം വാങ്ങിയ വിവരം അറിയുന്നത്. '
പല തവണ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്നാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നും പറഞ്ഞ മഹാലക്ഷ്മിയുടെ അച്ഛന്‍ താന്‍ ഇതെല്ലാം അറിഞ്ഞത് വൈകിയാണെന്നും കൂട്ടിച്ചേര്‍ത്തു. 'ഈ നൃത്താധ്യാപികയുടെ മകള്‍ നടിയാണ്. അവരും എന്റെ മകളും തമ്മില്‍ വളരെ അടുപ്പമുള്ളവരാണെന്ന് കാണിക്കാനായി വിവാഹത്തിന് ഇവര്‍ തന്നെ ഒരു വിഡിയോഗ്രാഫറെവെച്ച് കല്യാണം ഷൂട്ട് ചെയ്ത് ഉടന്‍ തന്നെ അത് യൂട്യൂബില്‍ നല്‍കി. മഹാലക്ഷ്മിയുടെ മാതാപിതാക്കളായ ഞങ്ങളേക്കാള്‍ കല്യാണത്തിന് തിളങ്ങിയത് അവരാണ്. ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ക്കൊപ്പമായിരുന്നു അവരുടെ സ്ഥാനം. എന്നാല്‍ അവരാണ് എല്ലാമെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. അതെല്ലാം ക്ഷമിക്കാം, എന്നാല്‍ എന്റെ കുഞ്ഞിന്റെ പേരില്‍ പണം പിരിച്ചത് സഹിക്കാനാകില്ല. വിവാഹവും സദ്യയും ഫോട്ടോഗ്രാഫറേയുമെല്ലാം ഒരുക്കിയത് എന്റെ മാത്രം പണം കൊണ്ടാണ്. ഇലയില്‍ വിളമ്ബിയ ഒരു നാരങ്ങ പോലും മറ്റൊരാളുടെ പണമല്ലെന്നും സര്‍വേശ്വരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha