ഇത് പൊതു അവധിയല്ല... എന്തിനാണ് നിങ്ങള്‍ റിസ്‌ക് എടുക്കുന്നത്; വീട്ടിലിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ബുദ്ധിമുട്ട്; നിങ്ങളുടെയടക്കം ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്

രാജ്യത്തെ ഭീതിയിലാഴ്ത്തുന്ന കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ജനങ്ങളോട് വീട്ടിലിരിക്കാന്‍ അഭ്യര്‍ഥിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ഇന്നത്തെ ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ ഖാനും രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം വിഡിയോയിലാണ് താരം ആരാധകരോട് കോവിഡിനെതിരെ മുന്‍കരുതലെടുക്കാന്‍ ആവശ്യപ്പെട്ടത്.
'ഇതൊരു പൊതു അവധിയല്ല.. വളരെ ഗൗരവമായ സംഭവമാണ്. വീട്ടിലിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ബുദ്ധിമുട്ട്. നിങ്ങളുടെയടക്കം ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ്. ജീവിതവും മരണവുമായി ബന്ധപ്പെട്ട കാര്യമാണിത്. അത് ചെയ്യുക'. സല്‍മാന്‍ പറഞ്ഞു.
'സര്‍ക്കാര്‍ നിങ്ങളോട് ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ഗൗരവത്തിലെടുക്കുക. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. ഞങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല എന്ന ചിന്ത കാലങ്ങളായുള്ള എല്ലാവരുടേയും പ്രശ്‌നമാണ്. ബസില്‍ നിന്നോ, ട്രെയിനില്‍ നിന്നോ, മാര്‍ക്കറ്റുകളില്‍ നിന്നോ ആര്‍ക്കുവേണമെങ്കിലും കൊറോണ വൈറസ് ബാധിക്കാം. എന്തിനാണ് നിങ്ങള്‍ റിസ്‌ക് എടുക്കുന്നത്'. സല്‍മാന്‍ വിഡിയോയില്‍ ചോദിച്ചു.
https://www.facebook.com/Malayalivartha