Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് എന്റെ അപ്പനും അമ്മയും കഷ്ടപ്പെട്ട് പണം കണ്ടെത്തിയത് കൊണ്ട് ഞാന്‍ ഇപ്പോഴും ഇവിടെ ഉണ്ട്...

04 JANUARY 2023 07:03 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് രശ്മി രാജ് (33) മരിച്ച സംഭവത്തെ തുര്‍ന്ന് തന്റെ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. അന്ന് എന്റെ അപ്പനും അമ്മയും കഷ്ടപ്പെട്ട് പണം കണ്ടെത്തിയത് കൊണ്ട് ഞാന്‍ ഇപ്പോഴും ഇവിടെ ഉണ്ട്.

പതിനഞ്ച് വര്‍ഷം മുന്‍പ് ആലുവയില്‍ ഒരു കടയില്‍ നിന്നും ഷവര്‍മയും മയൊണൈസും കഴിച്ച തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, അന്ന് ചികിത്സയ്ക്കായി വേണ്ടി വന്നത് 70,000 രൂപയാണെന്നുമാണ് അല്‍ഫോന്‍സ് പുത്രന്‍ പറയുന്നത്. സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം അല്‍ഫോന്‍സ് പുത്രന്‍ തുറന്ന് പറഞ്ഞത്.

' പതിനഞ്ച് വര്‍ഷം മുന്‍പ് ആലുവയിലെ ഒരു കടയില്‍ നിന്ന് ഞാനൊരു ഷവര്‍മയും മയൊണൈസും കഴിച്ചു. ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. അടുത്ത ദിവസം കടുത്ത വയറുവേദന. ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയ്ക്കായി 70,000 രൂപയാണ് ചെലവാക്കിയത്. എംസിയുവിലായിരുന്നു കിടന്നിരുന്നത്. ഒരു കാരണവും ഇല്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമായി. എന്നാല്‍ പഴകിയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്ക് കാരണം. ആരാണ് ഇവിടെ യഥാര്‍ത്ഥ കുറ്റവാളി.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ പോലെ ഉള്ളവര്‍ ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പേരില്‍ ഒരു മിനിസ്ട്രി തന്നെ വരണം. ഫുഡ് ഇന്‍സ്‌പെക്ഷന്‍ ടീം ഇതിന് കീഴില്‍ പ്രവര്‍ത്തിക്കണം. എല്ലാവരും നല്ല ഭക്ഷണം മാത്രം വിറ്റാല്‍ മതി.

എല്ലാവരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാന്‍ പണം ചെലവാക്കുന്നത്. അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും കൂട്ടുകാരോടും പലിശക്കാരോടും കെഞ്ചി ചോദിച്ചത് കൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെ എങ്കിലും തിരിച്ച് കൊടുക്കും എന്ന പ്രതീക്ഷ ഉള്ളതു കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്ത് എന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പറ്റിയത്. ഇന്ന് ആണെങ്കില്‍ അത് മിനിമം 7 ലക്ഷം ആയിട്ടുണ്ടാകും. ഈ 70,000 ഒരു വിസ്മയം പോലെ വന്നതാണ്. എല്ലാവര്‍ക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും' അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു.

ഹോട്ടലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ വിഷബാധയേറ്റ് ജനുവരി രണ്ടിനാണ് നഴ്‌സ് രശ്മി രാജ് മരിച്ചത്. കഴിഞ്ഞ മാസം 29ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് രശ്മിക്ക് രോഗബാധയുണ്ടാവുകയായിരുന്നു. അല്‍ഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടര്‍ന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലാക്കി. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

മൂന്ന് ദിവസമായി ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റു. ഇവര്‍ ഐ.സി.എച്ചിലും, കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends