Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സല്‍മാന്‍ ഖാനെതിരെ ലൈംഗിക , ഗാര്‍ഹിക പീഡനപരാതിയുമായി മുന്‍ കാമുകി സോമി അലി

06 JANUARY 2023 10:01 PM IST
മലയാളി വാര്‍ത്ത

സല്‍മാന്‍ ഖാനെതിരെ ലൈംഗിക , ഗാര്‍ഹിക പീഡനപരാതിയുമായി മുന്‍ കാമുകി സോമി അലി രംഗത്തെത്തി. സല്‍മാന്‍ ഖാന്‍ തന്നെ അധിക്ഷേപിക്കുകയും തല്ലുകയും ചെയ്യുമായിരുന്നുവെന്നും, കഴുത്തിലും മറ്റു പലയിടത്തുമുള്ള ചതവ് മറയ്‌ക്കാന്‍ മേക്കപ്പ് ചെയ്യേണ്ടിവന്നുവെന്നും സോമി അലി പറയുന്നു. ആക്രമണം, ശാരീരിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങി ഗുരുതരമായ നിരവധി ആരോപണങ്ങളാണ് സോമി അലി ഉന്നയിച്ചിരിക്കുന്നത് .

ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റുകളിലാണ് സോമി തന്റെ പഴയ കാലത്തെ കുറിച്ച്‌ പറയുന്നത്. സല്‍മാന്‍ ഖാനെ മാനസികരോഗിയെന്ന് വിളിച്ചാണ് സോമി സംബോധന ചെയ്യുന്നതും. നോ മോര്‍ ടിയേഴ്സ് എന്ന എന്‍ ജി ഒ യ്‌ക്കൊപ്പം ചേര്‍ന്ന് സോമി പ്രവര്‍ത്തിക്കുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ടതാണ് പോസ്റ്റ്.

"മനുഷ്യക്കടത്തിനും ഗാര്‍ഹിക പീഡനത്തിനും ഇരയായവരെ രക്ഷിക്കുക എന്ന ദൗത്യവുമായി എന്റെ എന്‍‌ജി‌ഒ, നോ മോര്‍ ടിയേഴ്സ്, ഡിസ്കവറി പ്ലസിലെ ഒരു ഡോക്യു-സീരീസ് പ്രദര്‍ശിപ്പിച്ചു. ഇരകളെ രക്ഷിക്കാന്‍ ഞാന്‍ 15 വര്‍ഷമായി പ്രതിഫലം കൂടാതെ എന്റെ രക്തവും വിയര്‍പ്പും നല്‍കി. " സോമി കുറിച്ചു .

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായതിനാലാണ് താന്‍ നോ മോര്‍ ടിയേഴ്‌സ് ആരംഭിച്ചതെന്ന് സോമി വെളിപ്പെടുത്തി. അഞ്ചാം വയസ്സില്‍ തന്നെ ശാരീരികമായി പീഡിപ്പിക്കപ്പെട്ടു. ഒമ്ബതാം വയസ്സില്‍ പാകിസ്താനിലെ വീട്ടുജോലിക്കാരനും തന്നെ ശാരീരികമായി ഉപദ്രവിച്ചു.

"ഇന്ത്യയിലേക്ക് വന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം സല്‍മാന്‍ ഖാനെ വിവാഹം കഴിക്കുക എന്നതായിരുന്നു. അന്ന് ഞാന്‍ 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. അപ്പോഴൊക്കെ എന്റെ മനസ്സ് ആകെ ബാലിശമായിരുന്നു. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹമെന്ന് എനിക്ക് അറിയില്ലായിരുന്നു" സോമി പറയുന്നു.

തന്റെ 'ഫൈറ്റ് ആന്‍ഡ് ഫ്ലൈറ്റ്' എന്ന ടിവി പരമ്ബര ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് തടയാന്‍ സല്‍മാന്‍ ശ്രമിച്ചു . ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിന് ചില അഭിഭാഷകര്‍ ഉണ്ട് . അവര്‍ സല്‍മാനെതിരെ സംസാരിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ കേസെടുക്കുമെന്ന് അവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചു.

"ഞാന്‍ മുംബൈയില്‍ ആയിരുന്നപ്പോള്‍ സല്‍മാന്‍ ഖാന്‍ എന്നെ അധിക്ഷേപിക്കുകയും തല്ലുകയും ചെയ്യുമായിരുന്നു. അക്കാലത്ത് എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അജയ് ഷേലാറിന് എന്റെ കഴുത്തിലും മറ്റു പലയിടത്തും ചതവ് മറയ്‌ക്കാന്‍ മേക്കപ്പ് ചെയ്യേണ്ടിവന്നു. ഞാന്‍ സ്റ്റുഡിയോയില്‍ പോകുമ്ബോള്‍ നിര്‍മ്മാതാക്കള്‍ ഇതെല്ലാം കാണുമായിരുന്നു . ഇതെല്ലാം ബ്രേക്കിംഗ് ന്യൂസ് അല്ല . അവന്‍ അപമാനിച്ച ഒരേയൊരു സ്ത്രീ ഞാനല്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പല പെണ്‍കുട്ടികളോടും സല്‍മാന്‍ ഇത് ചെയ്തിട്ടുണ്ട്. 90കളിലെ എല്ലാ പത്രങ്ങളിലും മാസികകളിലും സല്‍മാന്റെ ആക്രമണത്തിന്റെ നിരവധി കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്." സോമി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends