Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടി ആക്രമിക്കപ്പെട്ട കേസ് സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും: ദിലീപിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, സിദ്ധാര്‍ഖ് ദേവ്, ഫിലിപ്പ് ടി വര്‍ഗീസ്, എം ഒ ആര്‍ രഞ്ജീത റോത്തഗി എന്നിവർ...

17 FEBRUARY 2023 10:51 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് 12ാം ഇനമായാണ് കേസ് കേള്‍ക്കുക. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ ഇന്ന് കോടതിക്ക് മുന്നിലെത്തും. നടി മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വിസ്തരിയ്ക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കം തടയണമെന്ന് സത്യവാങ്ങ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടു. കേസില്‍ തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ വാദങ്ങളെ ശക്തമായ് എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പിയ്ക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മഞ്ജുവാര്യരെ വിസ്തരിയ്‌ക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിക്കുന്നു. വിചാരണ നീട്ടികൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തേടുകയും ചെയ്തു. ദിലീപിന്റെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങൾ എഴുതി നല്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ചുള്ള വാദങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ ദിലീപിന് ഇത് സംബന്ധിച്ച് നൽകിയ മറുപടിയിൽ പ്രധാനമായും പറയുന്നത് ഈ തെളിവുകളുടെയും മറ്റും അഭാവത്തിൽ വ്യക്തത വരുത്തണമെന്നാണ്. ഇത് നടപടി കുറ്റമറ്റ രീതിയിൽ ആക്കാനാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നീക്കം. മാത്രമല്ല പ്രതിയായ ദിലീപ് വലിയൊരു തരത്തിൽ ആസൂത്രണം ചെയ്ത ആക്രമണം കൂടെയാണ് ഇത്.

 

അതുകൊണ്ടു തന്നെ വിചാരണ നീട്ടാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്ന ദിലീപിന്റെ ആരോപണം വ്യാജമെന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാദങ്ങളിൽ പറയുന്നത്. വീണ്ടും വിസ്താരത്തിനു വിളിച്ചത് ഏഴുപേരെ മാത്രമാണ്. ഇതിൽ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ഇനി മഞ്ജുവാര്യർ ഉൾപ്പടെ നാലുപേരുടെ വിസ്താരം മാത്രമാണ് ഉള്ളത്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷന് ഉണ്ടെന്നും, ഇത് സംബന്ധിച്ച് നൽകിയ മറുപടിയിൽ പറയുന്നു. ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ വാദം നീട്ടികൊണ്ടു പോയത് ദിലീപിന്റെ അഭിഭാഷകരാണ്. അനാവശ്യമായ ക്രോസ്സ് വിസ്താരം നടത്തി വിചാരണ നീട്ടികൊണ്ടുപോയതിൽ ദിലീപിന്റെ അഭിഭാഷകരുടെ പങ്കും ഇതിൽ ഉണ്ടെന്ന് ചൂണ്ടികാണിക്കുന്നു.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മുൻ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമുണ്ട്. ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറൻസിക് ഉദ്യോഗസ്ഥർ ഓഡിയോ ക്ലിപ്പുകളുടെ നിജസ്ഥിതി പരിശോധിക്കാൻ വൈദഗ്ധ്യമുള്ളവരാണെന്ന് ദിലീപ് പറഞ്ഞിരുന്നു.

 

വിചാരണ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനായി അന്വേഷണ ഏജൻസി, പ്രോസിക്യൂഷൻ, പരാതിക്കാരി എന്നിവർ യോജിച്ചു പ്രവർത്തിക്കുകയാണ്. കാലതാമസം വരുത്തുകയെന്ന തന്ത്രമാണ് പ്രോസിക്യൂഷൻ പ്രയോഗിച്ചത്. തനിക്കെതിരെയുള്ള ആരോപണവും അഞ്ചര വർഷമായുള്ള വിചാരണയും വ്യക്തിപരവും പ്രഫഷനലുമായ ജീവിതം തകർത്തുവെന്നും, കരിയറിലെ 6 വർഷം നഷ്ടമായെന്നും ദിലീപ് പറയുന്നു.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, സിദ്ധാര്‍ഖ് ദേവ്, ഫിലിപ്പ് ടി വര്‍ഗീസ്, എം ഒ ആര്‍ രഞ്ജീത റോത്തഗി എന്നിവരാണ് ദിലീപിന് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരാകുക. സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രണ്‍ജിത് കുമാറും സ്റ്റാന്റിംഗ് കൗണ്‍സില്‍ നിഷേ രാജന്‍ ഷോന്‍കറും ഹാജരാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends