ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്.... സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് പേട്ട- പാറ്റൂർ റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം നടന്നത്. പിരപ്പൻകോട് പ്ലാക്കീഴ് സ്വദേശികളായ അബി (25), നിധിൻ (17) എന്നിവർക്കാണ്പരിക്കേറ്റത്.
പേട്ടയിൽ നിന്ന് പാറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു. പരിക്കേറ്റവരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അബി ട്രോമ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. നിധിന്റെ കാലിന് ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഓർത്തോ വിഭാഗത്തിൽ ചികിത്സയിലാണ്. യുവാക്കളെ ഇടിച്ച ലോറി നിറുത്താതെ പോയി.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ലോറി കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പേട്ട പൊലീസ് .
https://www.facebook.com/Malayalivartha























