അമല പോൾന്റെ ലക്ഷ്യം പണം... ആടൈ'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക

ഏറെ വിവാദങ്ങൾക് തിരിതെളിയിച്ച ചിത്രമാണ് ആടൈ ,ചിത്രം വെള്ളിയാഴ്ച റിലീസിന് ഒരുങ്ങുകയാണ് ര്തനാ കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് നേരത്തെ എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. അതേസമയം അമലപോള്‍ നായികയാവുന്ന ‘ആടൈ’യ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് തമിഴ് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത് എത്തിയിരിക്കുകയാണ് . അന്യസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നുമാണ് പ്രിയയുടെ ആരോപണം.
അമല പോളിന് എതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡി.ജി.പിക്ക് പരാതി നല്‍കി. ചിത്രത്തില്‍ നഗ്ന രംഗങ്ങള്‍ തമിഴ് യുവാക്കളെ സ്വാധീനിക്കുമെന്നും ഇത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രിയ ആരോപിച്ചു.തമിഴ് സംസ്‌കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെണ്‍കുട്ടികളെപറ്റിയും അവര്‍ക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യുമെന്നും പ്രിയ ആരോപിച്ചു.ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരം സിനിമകള്‍ നാടിന് ആവശ്യമില്ല. അതിപ്പോള്‍ എത്ര നല്ല കഥയാണെന്നു പറഞ്ഞാലും. ഇത് തടയാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























