വിജയ് ചിത്രം ജനനായകന് പ്രദർശാനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി... കേസ് സിംഗിൾ ബഞ്ചിന് വിട്ടു

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടിയായി. ചിത്രത്തിന് പ്രദർശാനാനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് നൽകാനുള്ള ജസ്റ്റിസ് പി ടി ആശയുടെ ഉത്തരവിനെതിരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സമർപ്പിച്ച റിട്ട് അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് സിംഗിൾ ബഞ്ചിന് വിട്ടു. വിജയ്‍യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമാണ് ജനനായകൻ.
എച്ച് വിനോധാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനനായകനിൽ വിജയ്‍യ്ക്ക് പുറമെ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ എന്നിവരും അഭിനയിക്കുന്നുണ്ട്. അനിൽ രവിപുടി സംവിധാനം ചെയ്ത ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
ചിത്രം പുറത്തിറക്കാനാവാത്തതിൽ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. 500 കോടിയോളം മുതൽ മുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാനായി കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























