നടി കീർത്തി സുരേഷ് വിവാഹിതയായി; ഗോവയിൽ ചടങ്ങിനെത്തിയ വിജയ്'യുടെ ചിത്രങ്ങളും വൈറൽ...
ദീർഘകാല പ്രണയത്തിനു ശേഷം ആന്‍റണി തട്ടിലുമായി നടി കീർത്തി സുരേഷ് വിവാഹിതയായി. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നടി മേനകയുടെയും നിര്‍മാതാവ് ജി. സുരേഷ്‌കുമാറിന്റെയും മകളാണ് കീർത്തി. ബാലതാരമായാണ് കീര്‍ത്തി സുരേഷ് സിനിമയിലെത്തിയത്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു.
ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മഹാനടിയെന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കീർത്തിയെ തേടിയെത്തിയിരുന്നു. കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ബേബി ജോണ്‍' ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
തമിഴ് സൂപ്പര്‍താരം വിജയ് വിവാഹ ചടങ്ങിന് എത്തിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച് വിവാഹത്തിന് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന വിജയ്‍യുടെ ചിത്രം ആണ് തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. കീര്‍ത്തിയുടെ മറ്റ് വിവാഹ വിശേഷങ്ങള്‍ എല്ലാം തന്നെ തീര്‍ത്തും രഹസ്യമായിരുന്നു.
കഴിഞ്ഞ ദിവസം കീര്‍ത്തി വധുവായി ഒരുങ്ങുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റ സ്റ്റോറിയായി പുറത്തുവിട്ടിരുന്നു. വിവാഹത്തിന്‍റെ ക്ഷണക്കത്ത് നേരത്തെ ചോര്‍ന്നിരുന്നു.
"ഞങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും" എന്ന് എഴുതിയ കീര്‍ത്തിയുടെ മാതാപിതാക്കളായ ജി സുരേഷ് കുമാറിന്‍റെയും മേനക സുരേഷ് കുമാറിന്‍റെയും പേരിലുള്ള കത്താണ് വൈറലായത്.
https://www.facebook.com/Malayalivartha