ബ്ലഡ് പ്രഷറിലെ മാറ്റം പരിഹരിക്കാം

രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം.ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/70 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു. ഇതിൽ 120 മി.മീറ്റർ മെർക്കുറി എന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദത്തേയും 70 മി.മീറ്റർ മെർക്കുറി എന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തേയും സൂചിപ്പിക്കുന്നു. കുട്ടികളിൽ രക്തസമ്മർദ്ദം 80 / 60 മി.മീറ്റർ മെർക്കുറി ആയിരിക്കുമ്പോൾ പ്രായപൂർത്തിയായവരിൽ ഇത് 130/ 85 മി.മീറ്ററാണ്
ബ്ലഡ് പ്രഷര്‍ താഴുന്നത് പ്രധാനമായും ഭക്ഷണമില്ലായ്മയോ വെള്ളമില്ലായ്മയോ തളര്‍ച്ചയോ ഒക്കെ മൂലമാകാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപ്പിട്ട വെള്ളം കൊടുക്കുകയോ, ഉപ്പിട്ട നാരങ്ങവെള്ളം കൊടുക്കുകയോ ആവാം. പിന്നീടും തളര്‍ച്ച തോന്നുന്നുണ്ടെങ്കില്‍ ചൂടുള്ള ഭക്ഷണം കഴിച്ചുനോക്കാം. താഴ്ന്ന രക്തസമ്മര്‍ദ്ദം ഇത്തരത്തില്‍ ഒരു പരിധി വരെ കൈകാര്യം ചെയ്യാം. എന്നാല്‍ ഈ മാര്‍ഗങ്ങളെല്ലാം പയറ്റിയ ശേഷവും ബി.പി പൂര്‍വ്വസ്ഥിതിയിലായില്ലെങ്കില്‍ തീര്‍ച്ചയായും മരുന്നോ ഡോക്ടറുടെ നിര്‍ദേശങ്ങളോ തേടുക തന്നെ വേണം.
ബി.പി ഉയര്‍ന്നാല്‍ വീട്ടിലുള്ള ഒരു ചികിത്സകളും നല്‍കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. കൃത്യമായി മരുന്ന് നല്‍കുക തന്നെ വേണം. പക്ഷേ ഓരോ വ്യക്തിക്കും ഓരോ രീതിയിലുള്ളതും, ഓരോ ഡോസിലുള്ളതുമായ മരുന്നുകളുമാണ് സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ നൽകാറുള്ളത് . Amlodipine, Losar തുടങ്ങിയ മരുന്നുകളാണ് പൊതുവേ നല്‍കാറ്. എന്നാല്‍ പ്രത്യേക നിര്‍ദേശങ്ങളില്ലാതെ ഇവയൊന്നും നല്‍കാന്‍ പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നത്.
https://www.facebook.com/Malayalivartha