Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

അക്ഷരം ആരോഗ്യം: കുട്ടികള്‍ ഹെല്‍ത്ത് അമ്പാസഡര്‍മാരാകുന്നു, സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്

05 FEBRUARY 2026 07:18 AM IST
മലയാളി വാര്‍ത്ത

More Stories...

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം

അത്യാധുനിക മൊബൈൽ മെഡിക്കൽ ക്ലിനിക്ക് സേവനം ആരംഭിച്ച് ആസ്റ്റർ വോളന്റിയേഴ്സും ശാന്തിഭവൻ പാലിയേറ്റീവ് ആശുപത്രിയും

കേരളത്തിലെ യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര സ്‌കൂള്‍ ആരോഗ്യ പരിപാടി (അക്ഷരം ആരോഗ്യം) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തി നടപ്പാക്കുന്നതാണ് അക്ഷരം ആരോഗ്യം. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലങ്ങളും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

അക്ഷരം ആരോഗ്യം പരിപാടി വഴി പരിശോധന നടത്തിയ കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് കാര്‍ഡില്‍ കുട്ടിയുടെ ആരോഗ്യ വിവരങ്ങള്‍ രേഖപ്പെടുത്തും. ഈ കാര്‍ഡ് തുടര്‍ന്ന് ഇലക്ട്രോണിക്ക് ഹെല്‍ത്ത് കാര്‍ഡ് ആയി മാറ്റുകയും പൂര്‍ണ സ്വകാര്യതയോടെയും സുരക്ഷിതത്തോടെയും കൂടി സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ സൂക്ഷിക്കുകയും ചെയ്യും. അടിയന്തര ഘട്ടത്തില്‍ ഈ ഇലക്ട്രോണിക് രേഖ കുട്ടിക്ക് വളരെ സഹായകമായിത്തീരും.

എല്ലാ സ്‌കൂളുകളിലും ഹെല്‍ത്ത് അസംബ്ലി, ഹെല്‍ത്ത് കോര്‍ണര്‍ ഉണ്ടായിരിക്കും, ഇതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും അനാരോഗ്യകരമായ ശീലങ്ങള്‍ തടയുകയും ചെയ്യുന്നു.

ഓരോ സ്‌കൂളിലും ഹെല്‍ത്ത് മെന്റര്‍മാരായി അധ്യാപകരെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തയ്യറാക്കിയ മോഡ്യൂള്‍ പ്രകാരം പരിശീലനം നല്‍കുന്നതാണ്. ഈ അധ്യാപകര്‍ കൃത്യമായ ഇടവേളകളില്‍ തുടര്‍ച്ചയായി നാലു മേഖലകള്‍ അടങ്ങുന്ന 11 തീമുകളില്‍ കുട്ടികള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതാണ്. ഇതിന് വേണ്ട സമയവും സൗകര്യവും മുതലായവ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തും.

ആരോഗ്യ വിദ്യാഭ്യാസം പ്രായാധിഷ്ഠിതമായ രീതിയിലായിരിക്കും നല്‍കുന്നത്. ആരോഗ്യത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ അറിവ് ജിജ്ഞാസ പങ്കാളിത്തം എന്നിവ സൃഷ്ടിക്കാനാകും. ഈ അവബോധം കുട്ടികളില്‍ നിന്ന് കുടുംബങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിലേക്കും പകര്‍ന്നു നല്‍കാനാകും. അക്ഷരം ആരോഗ്യം പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം നല്‍കുന്നതിന് വേണ്ടി ഹെല്‍ത്ത് അമ്പാസഡര്‍മാരായി എല്ലാ ക്ലാസില്‍ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമായി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രചരിപ്പിക്കും.

അയണ്‍ ഫോളിക് ആസിഡ് ഗുളിക, കൗമാരാരോഗ്യ പരിപാടി, പ്രതിരോധ കുത്തിവെയ്പ്പുകള്‍, ആര്‍ത്തവ ശുചിത്വ പരിപാടി തുടങ്ങിയ സ്‌കൂളുകളില്‍ നടക്കുന്ന ആരോഗ്യ പരിപാടികളേയും പദ്ധതികളേയും അക്ഷരം ആരോഗ്യം കൂടുതല്‍ ശക്തീകരിക്കും. മാത്രവുമല്ല അടിയന്തിര ഘട്ടങ്ങളില്‍ ഒട്ടും താമസം വരാതെ ശാസ്ത്രീയമായ രീതിയില്‍ പ്രഥമ ശുശ്രൂഷ സ്‌കൂളില്‍വച്ചോ വഴിയില്‍വച്ചോ വീട്ടില്‍വച്ചോ ഉണ്ടാകുകയാണെങ്കില്‍ ആ നേരത്ത് പ്രാഥമിക രക്ഷാ സഹായം നല്‍കുന്നതിന് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്ഷരം ആരോഗ്യം പദ്ധതി ഘട്ടംഘട്ടമായി പരിശീലിപ്പിക്കുന്നതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെകൂട്ടി കണ്ടെത്തുന്നതിലൂടെ സുഗമമായി പരിഹരിക്കാനാകും. ഇതുവഴി മാനസിക ആക്കാദമിക ശാരീരിക മികവിലേക്കും നേരിട്ട് അക്ഷരം ആരോഗ്യം പദ്ധതികള്‍ക്ക് പങ്കുവഹിക്കാനാകും.

'അക്ഷരം ആരോഗ്യം' സ്‌കൂള്‍ ആരോഗ്യ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (32 minutes ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (46 minutes ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (1 hour ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (1 hour ago)

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്  (1 hour ago)

ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ചെന്നിത്തല  (1 hour ago)

കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ കൈവച്ച് പാക് ഹാക്കര്‍മാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍  (1 hour ago)

പിണറായിയുടെ പ്രതികരണം പൂര്‍ണ്ണമായും തെറ്റിദ്ധാരണജനകവും, വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ഗൊയ്ഥെ സെന്‍ററില്‍ ജര്‍മ്മന്‍ ചലച്ചിത്രം 'റോയ്ബര്‍' സെപ്റ്റംബര്‍ 30 ന് പ്രദര്‍ശിപ്പിക്കും  (3 hours ago)

എഐ കാലവും ടൂറിസം സാധ്യതകളും; പി.സി വിഷ്ണുനാഥ്...  (3 hours ago)

തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...  (4 hours ago)

വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ.  (4 hours ago)

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...  (5 hours ago)

തിരുവനന്തപുരത്ത് വൻ എംഡിഎംഎ വേട്ട... സ്‌കൂട്ടറിൽ കടത്തിയ 105 ഗ്രാം എംഡിഎംഎ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി  (7 hours ago)

Malayali Vartha Recommends