Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'

12 JANUARY 2026 06:16 PM IST
മലയാളി വാര്‍ത്ത

ട്രോമ രോഗികളുടെ സമഗ്ര പരിചരണത്തെക്കുറിച്ച് ആഴത്തിലുള്ളതും പ്രായോഗികവുമായ ഉൾക്കാഴ്ച മാക്സിലോഫേഷ്യൽ സർജന്മാർക്ക് നൽകുന്നതിനായി ട്രോമാക്‌സ്-2026 സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ആസ്റ്റർ മെഡ്‌സിറ്റിയിലെ ക്രാനിയോമാക്സില്ലോഫേഷ്യൽ സർജറി, എമർജൻസി മെഡിസിൻ വകുപ്പുകൾ, അസോസിയേഷൻ ഓഫ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജൻസ് ഓഫ് ഇന്ത്യ കേരള ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി.

അടിയന്തര വൈദ്യശാസ്ത്ര വിദഗ്ധർ, തീവ്രപരിചരണ വിദഗ്ധർ, അനസ്തേഷ്യോളജിസ്റ്റുകൾ, ന്യൂറോ സർജന്മാർ, ക്രാനിയോമാക്സില്ലോഫേഷ്യൽ സർജന്മാർ എന്നിവരുടെ ഏകോപിത പരിചരണം ആവശ്യമായി വരുന്ന സങ്കീർണ്ണമായ പ്രക്രിയയാണ് ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കൈകാര്യം ചെയ്യുക എന്നത്. റോഡ് അപകടത്തിൽപ്പെട്ടയാളുടെ പരിചരണം അപകടസ്ഥലത്ത് നിന്നാണ് ആരംഭിക്കുന്നതെന്ന് ട്രോമാക്സ്-2026ൽ എടുത്തുപറഞ്ഞു. ട്രയാജിംഗ്, ട്രാൻസ്ഫർ, പരിചരണം, ശസ്ത്രക്രിയാനന്തര രോഗമുക്തി എന്നിവയിൽ നൽകുന്ന പരിചരണത്തിന്റെ ഗുണനിലവാരമാണ് രോഗാവസ്ഥയിലും മരണനിരക്കിലും സ്വാധീനിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

മുഖത്തെ അസ്ഥികളുടെ ബയോമെക്കാനിക്സ്, ആധുനിക ഇംപ്ലാന്റ് സിസ്റ്റങ്ങൾ, മുഖത്തെ ഒടിവുകളുടെ വിപുലമായ രോഗനിർണയം, കുട്ടികൾക്കും പ്രായമായവർക്കുമുള്ള പ്രത്യേക ട്രോമ പരിചരണം, മാക്സിലോഫേഷ്യൽ ട്രോമയിലെ സങ്കീർണതകൾ കൈകാര്യം ചെയ്യൽ, പിന്നീട് വരാവുന്ന ട്രോമ വൈകല്യങ്ങൾ പരിഹരിക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ററാക്ടീവ് കേസ് സ്റ്റഡീസ്, ഫോക്കസ്ഡ് ഗ്രൂപ്പ് ചർച്ചകൾ എന്നിവയും പരിപാടിയിൽ ഉണ്ടായിരുന്നു.

ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓറൽ മാക്സില്ലോ ഫേഷ്യൽ സർജറി സീനിയർ കൺസൾട്ടന്റ്മാരായ ഡോ. ഷെറി പീറ്റർ, ഡോ. ലത പി റാവു, എമർജൻസി മെഡിസിൻ കൺസൾട്ടൻ്റ് ഡോ. ജോൺസൺ വർഗീസ് എന്നിവരാണ് പരിപാടിക്ക് നേത്രത്വം കൊടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (20 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (29 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (39 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (13 hours ago)

Malayali Vartha Recommends